KeralaLatest NewsNews

ആര്‍എസ്‌എസ്സിനെതിരായ വ്യാജ വാർത്ത : ദേശാഭിമാനിക്ക് നോട്ടീസ്

കൊച്ചി: ഗാന്ധിജിയെ കൊലചെയ്തത് ആര്‍എസ്‌എസ് ആണെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയതിന് ദേശാഭിമാനി പത്രത്തിനെതിരെ വക്കീല്‍ നോട്ടീസ്. ഡിസംബര്‍ 30ന് പ്രസിദ്ധീകരിച്ച ദേശാഭിമാനിയിലാണ് 1948 ജനുവരി 30ന് ഗാന്ധിജിയെ വധിച്ചത് ആര്‍എസ്‌എസ് പ്രവര്‍ത്തകനായ നാഥുറാം ഗോഡ്സെയാണെന്ന് ചേര്‍ത്തിരിക്കുന്നത്.

ഒരാഴ്ചയ്ക്കുള്ളില്‍ വാര്‍ത്ത പിന്‍വലിച്ച്‌ മാപ്പ് പറയാത്ത പക്ഷം ഒരുകോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് കേസ് നല്‍കുമെന്നും രാഷ്ട്രധര്‍മ്മ പരിഷത് ട്രഷറര്‍ എം.ശിവദാസന്‍, അഡ്വ. പ്രശാന്ത് മുഖേനെ അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു. ദേശാഭിമാനി ചീഫ് എഡിറ്റര്‍ എം.വി. ഗോവിന്ദന്‍, റസിഡന്റ് എഡിറ്റര്‍ പി.എം. മനോജ് എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് നോട്ടീസ്.

അപകീര്‍ത്തികരവും അസത്യവുമായ വാര്‍ത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനി പത്രം വാര്‍ത്ത പിന്‍വലിക്കുകയും നിരുപാധികം മാപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്യണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button