തിരുവനന്തപുരം: ഒരിക്കല്‍ മാനേജിങ് എഡിറ്ററായിരുന്ന ദേശാഭിമാനി പത്രത്തിനെതിരേ വിമര്‍ശനവുമായി സി.പി.എം നേതാവ് ഇ.പി ജയരാജന്‍. ബന്ധുനിയമന വിവാദത്തില്‍ പാര്‍ട്ടി മുഖപത്രം വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്നാണ് ജയരാജന്റെ ആക്ഷേപം. ദേശാഭിമാനിയുടെ ഈ നിലപാട് എന്തുകൊണ്ടാണെന്നു മനസ്സിലായില്ലെന്നും ജയരാജന്‍ തുറന്നടിച്ചു. നേരത്തെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ശരിയായ രീതിയില്‍ അല്ല നടക്കുന്നത്. ഇക്കാര്യത്തില്‍ ചില കേന്ദ്രങ്ങള്‍ തെറ്റായ നിലപാട് സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ച് ജയരാജന്‍ കുറ്റപ്പെടുത്തിയിരുന്നു.
Post Your Comments