NewsBUDGET-2018

പുതിയ ബജറ്റിൽ കാർഷിക ഇൻഷുറൻസ് പദ്ധതിക്ക് 13,000 കോടി മാറ്റിവയ്ക്കുമെന്ന് റിപ്പോർട്ടുകൾ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഫസൽ ബീമാ യോജന (പിഎംഎഫിബിയും) പദ്ധതിയുടെ ഭാഗമായി 13,000 കോടി രൂപയാണ് 20120-19 വർഷത്തെ ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിൽ 10,701 കോടി രൂപയാണ് സർക്കാർ ചെലവിടുന്നത്. 2018-19 നുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് അവതരിപ്പിക്കും.

പിഎംഎഫ്ബിയ്ക്കുള്ള ബഡ്ജറ്റ് വിഹിതം അടുത്ത സാമ്പത്തിക വർഷം 13,000 കോടി രൂപയായി ഉയരും. അതും ഇൻഷ്വർ ചെയ്തയാൾക്ക് 10 ശതമാനം വർധനയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അടുത്ത സാമ്പത്തികവർഷം 11,000 കോടിയുടെ ബജറ്റാണ് കാർഷിക മന്ത്രാലയം നിർദേശിച്ചത്. പക്ഷെ പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ധനമന്ത്രാലയത്തിൽ നിന്ന് കൂടുതൽ ഫണ്ട് ലഭിക്കുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു.

നടപ്പുസാമ്പത്തിക വർഷം ഗവൺമെൻറ് പിഎം എഫ്ബയ്ക്കായി 9000.75 കോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു. എന്നാൽ അനുബന്ധ ആവശ്യത്തിന് 1,701 കോടി രൂപ ആവശ്യമായിരുന്നു. പദ്ധതിക്കായി 10,701 കോടി രൂപ നീക്കിവച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button