KeralaLatest NewsNews

വിഴിഞ്ഞം പദ്ധതിയില്‍ പ്രതിസന്ധി; അദാനി പോര്‍ട്ട് സിഇഒ രാജി വച്ചു

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രതിസന്ധിയിലെന്ന് വിവരം. അദാനി പോര്‍ട്ട് സിഇഒ രാജി വച്ചു. പദ്ധതിയുടെ മെല്ലെപ്പോക്കാണ് രാജിക്ക് കാരണം എന്നാണ് വിവരം. സര്‍ക്കാരുമായി കരാറില്‍ ഒപ്പുവച്ച സന്തോഷ് മഹാപാത്രയാണ് രാജി വച്ചത്. അതേസമയം വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജി എന്നാണ് സന്തോഷ് മഹാപാത്ര പറഞ്ഞത്.

സിഇഒയുടെ രാജിക്ക് പുറമെ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണെന്നുള്ള വിവരവും പുറത്തെത്തുന്നുണ്ട്. കരിങ്കല്‍ കിട്ടാത്തത് മൂലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ച അവസ്തയാണുള്ളത്. 2019 ഡിസംബറില്‍ പദ്ധതി പൂര്‍ത്തിയാകുമോ എന്ന് സംശയമാണെന്നും വിലയിരുത്തുന്നു.

യുഡിഎഫ് സര്‍കര്കാരിന്റെ കാലത്താണ് വിഴിഞ്ഞം കരാറില്‍ ഒപ്പുവച്ചത്. 7525 കോടി മുടക്കില്‍ നിര്‍മ്മിക്കുന്ന വിഴിഞ്ഞം തുറമുഖത്തിനായി 67 ശതമാനവും പണം മുടക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. 33 ശതമാനം തുക മാത്രമാണ് അദാനി ഗ്രൂപ്പ് മുടക്കുന്നത്.

2018 ഡിസംബര്‍ അഞ്ചിന് തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാകും എന്നാണ് അദാനി കരാര്‍ ഒപ്പിട്ട വേളയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിലെ മെല്ലെപ്പോക്ക് ഈ കാലയിളവില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ അനുവദിക്കില്ലെന്നാണ് പുറത്തെത്തുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button