കേന്ദ്രസര്‍ക്കാര്‍ കേന്ദ്രബജറ്റിലൂടെ വിഷയങ്ങളെ സമീപിച്ച രീതി സംസ്ഥാന ബജറ്റുകളെയെല്ലാം സ്വാധീനിക്കും. ഇന്ത്യന്‍ റിപ്പബ്ളിക്കിന്റെ പൊതുനയത്തില്‍നിന്ന് പൂര്‍ണമായും വേറിട്ടൊരു നയവുമായി സംസ്ഥാനസര്‍ക്കാരിന് മുന്നോട്ട് പോകുകയെന്നത് അസാധ്യമാണ്. ഇന്ത്യന്‍ റിപ്പബ്ളിക്കിന്റെ ഭരണഘടനാമൂല്യങ്ങളില്‍നിന്ന് വ്യതിചലിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ സഞ്ചരിക്കുന്നത്. അത്തരമൊരു ഘട്ടത്തില്‍ ഭരണഘടനാമൂല്യങ്ങള്‍ മുറുകെപ്പിടിച്ച് ജനാധിപത്യ മതനിരപേക്ഷ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള കേരളസര്‍ക്കാരിന്റെ പ്രതിബദ്ധതയെ ബജറ്റ് അടയാളപ്പെടുത്തുന്നു.
സാമ്പത്തിക ഉദാരവല്‍ക്കരണനയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിച്ചുരുക്കുക എന്നത് മുതലാളിത്തരാജ്യങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രധാന ഭരണനയമാണ്. പൊതുഉടമസ്ഥതയ്ക്കെതിരായുള്ള ആക്രമണമാണ് പ്രസ്തുത നയത്തിന്റെ പ്രധാന സവിശേഷത. മറ്റൊന്ന് പൊതുസേവനങ്ങളുടെ വാണിജ്യവല്‍ക്കരണമാണ്.
Post Your Comments