സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ട ഇന്ത്യ പരമ്പരയും ആതിഥേയര്‍ക്ക് അടിയറവ് വെച്ചിരിക്കുകയാണ്. തുടര്‍ച്ചയായി ഒമ്പത് പരമ്പര വിജയങ്ങള്‍ക്കു ശേഷമാണ് വിരാട് കൊഹ്‌ലിയും സംഘവും തലകുനിക്കുന്നത്. അതേസമയം ആദ്യ മത്സരത്തിലെ തോല്‍വിയ്ക്ക് പിന്നാലെ മുതല്‍ ടീം സെലക്ഷനെ ചൊല്ലി ആരംഭിച്ച വിവാദം പരമ്പര നഷ്ടത്തിനു പിന്നാലെ രൂക്ഷമായിരിക്കുകയാണ്.
മത്സരം അവസാനിച്ചതിനു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ടീം സെലക്ഷനെക്കുറിച്ചുള്ള ചോദ്യത്തിനു നായകന്‍ വിരാട് കൊഹ്‌ലി പൊട്ടിത്തെറിച്ചു. മത്സരത്തിനായി ഇറക്കിയത് മികച്ച ടീമിനെയാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യമാണ് കൊഹ്‌ലിയെ ചൊടിപ്പിച്ചത്.
ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് മികച്ച ടീമിനെ തീരുമാനിക്കുന്നതെന്ന് ചോദിച്ച കൊഹ്‌ലി ഇപ്പോള്‍ ഇന്ത്യന്‍ ടീം ജയിച്ചിരുന്നെങ്കില്‍ നിലവിലെ പതിനൊന്ന് പേര്‍ മികച്ച ടീമാണെന്ന് പറയുമായിരുന്നോയെന്നും ആരാഞ്ഞു. മികച്ച ടീമിനെ മത്സരത്തിനിറക്കണമെന്നാണ് നിങ്ങള്‍ ആവശ്യപ്പെടുന്നത്. എങ്കില്‍ നിങ്ങള്‍ തന്നെ മികച്ച ടീമിനെ തിരഞ്ഞെടുക്കണം. ഞാന്‍ ആ ടീമിനെ വച്ച് കളിക്കാം. അദ്ദേഹം പറഞ്ഞു.
കൊഹ്‌ലിക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ താരം
അതേസമയം, ബാറ്റിങ്ങിലെ പിഴവുകളാണ് തോല്‍വിക്ക് കാരണമെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു. നല്ല കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാനും ലീഡ് നേടാനും കഴിയാതെ പോയി. ഞങ്ങള്‍ തന്നെയാണ് ഞങ്ങളെ തോല്‍പ്പിച്ചത്. ബൗളര്‍മാര്‍ കുറച്ചെങ്കിലും മാന്യമായി കളിച്ചു. പക്ഷേ ബാറ്റ്‌സ്മാന്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തിയെന്നും അദ്ദേഹം വിശദീകരിച്ചു.
Post Your Comments