ന്യൂഡൽഹി: ലക്ഷങ്ങൾ മുടക്കി നവീകരിച്ച കാന്റീന് പൊളിച്ചുമാറ്റി ഒരു കോടി രൂപ ചെലവിട്ട് കേന്ദ്രമന്ത്രിക്കായി ഓഫീസ് നിർമ്മിക്കുന്നു. ന്യൂഡൽഹിയിലെ സർദാർ പട്ടേൽ ഭവനിലെ സ്റ്റാഫ് കാന്റീൻ പൊളിച്ചുമാറ്റിയാണ് കേന്ദ്രമന്ത്രി വിജയ് ഗോയലിനായി ഓഫീസ് നിർമ്മിക്കുന്നത്.
മന്ത്രിയുടെ അഞ്ചുനില ചേംബറിലെ ഏക കാന്റീനാണ് ഓഫീസ് നവീകരണത്തിനായി പൊളിച്ചുമാറ്റിയത്. കഴിഞ്ഞ വർഷമാണ് 52 ലക്ഷം രൂപ മുടക്കി ഓഫീസ് നവീകരിച്ചത്. നിർമ്മാണത്തിന് ഇതേവരെ 1.09 കോടി രൂപ ചെലവായി. മന്ത്രി നേരിട്ടാണ് പുതിയ ഓഫീസിന്റെ നിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല വഹിക്കുന്നതെന്ന് കേന്ദ്ര പൊതുമരാമത്ത് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
കാന്റീൻ പൊളിച്ചുമാറ്റിയതിനെ സംബന്ധിച്ചും ഒരു കോടി രൂപയ്ക്കുമേൽ ഓഫീസ് നിർമ്മാണത്തിനു ചെലവിട്ടതിനെ സംബന്ധിച്ചും അറിവില്ലെന്നാണ് വിജയ് ഗോയലിന്റെ വാദം. പുതിയ ഓഫീസ് നിർമ്മിക്കാൻ നിർദേശിക്കുക മാത്രമാണ് താൻ ചെയ്തതെന്നും മറ്റെല്ലാം പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. തനിക്ക് അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments