മംഗളൂരു: വനിതാ പൈലറ്റ് മദ്യലഹരിയില്‍ ആയ കാരണത്താൽ മംഗളൂരു വിമാനത്താവളത്തില്‍ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം വൈകിയത് മണിക്കൂറുകളോളം. വിമാനവും ജീവനക്കാരുമെല്ലാം തുര്‍ക്കിയിലെ കോറണ്ടോന്‍ എയര്‍ലൈന്‍സില്‍ നിന്നും വാടകയ്ക്കെടുത്താണ് സര്‍വീസ് നടത്തുന്നത്. വിമാനത്തിലെ 180 യാത്രക്കാരും സുരക്ഷാ പരിശോധനകള്‍ കഴിഞ്ഞ് കാത്തിരിക്കുമ്പോഴാണ് തുര്‍ക്കിഷ് വംശജയായ പൈലറ്റിനെ മദ്യലഹരിയിൽ പിടികൂടിയത്.
Read Also: ചില സെക്ടറുകളിൽ ദുബായിയിൽ നിന്നും നിരക്കിൽ വലിയ കിഴിവ് പ്രഖ്യാപിച്ച് വിമാനകമ്പനികൾ
വിമാനത്താവള ജീവനക്കാര്‍ പൈലറ്റിനെ തടയുകയും ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. പിന്നീട് മറ്റൊരു പൈലറ്റ് എത്തിയാണ് വിമാനം സര്‍വീസ് നടത്തിയത്. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ ഇവരുടെ പൈലറ്റ് ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നാണ് സൂചന.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments