കൊച്ചി : പ്രശസ്‌ത മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോള്‍ കര്‍ണാടകത്തിലേതിനെക്കാള്‍ പ്രതിഷേധം ഉയര്‍ന്നത് കേരളത്തിലാണ് എന്നതില്‍ അഭിമാനിക്കുന്നുവെന്ന് ഗൗരി ലങ്കേഷിന്റെ സഹോദരിയും പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകയുമായ കവിത ലങ്കേഷ് പറഞ്ഞു. സിപിഐ എം എറണാകുളം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഗൗരി ലങ്കേഷ് നഗറില്‍ (എറണാകുളം ടൌണ്‍ഹാള്‍) സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഗൗരിയുടെ മരണത്തിനുശേഷവും തുടര്‍ന്നും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ പിന്തുണയ്ക്ക് കവിത നന്ദി പറഞ്ഞു. ഗൗരി ലങ്കേഷ് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെയാണ് പിന്തുണച്ചിരുന്നത്. എന്നാല്‍, അവരില്‍നിന്നു ലഭിച്ചതിനെക്കാള്‍ വലിയ പിന്തുണ ലഭിച്ചത് കേരളത്തില്‍നിന്നാണ്. സഹോദരിയെക്കുറിച്ച് ഓര്‍ക്കുമ്പോൾ അഭിമാനിക്കുന്നു. ഫാസിസത്തിനെതിരെ ശബ്ദമുയര്‍ന്നപ്പോഴൊക്കെ അവിടെ ഗൗരിയും ഉണ്ടായിരുന്നു. വ്യത്യസ്ത അഭിപ്രായം പറയുന്നവരെ ഇല്ലാതാക്കുന്നവരായി ഭരണനേതൃത്വം മാറി. മാധ്യമപ്രവര്‍ത്തകര്‍ തങ്ങളെ പിന്തുണയ്ക്കുക മാത്രം ചെയ്താല്‍മതിയെന്നാണ് അവര്‍ വിചാരിക്കുന്നത്.
വൈവിധ്യങ്ങളുടേതാണ് ഇന്ത്യ. നൂറ്റാണ്ടുകളായി നമ്മള്‍ ഐക്യത്തോടെ ജീവിച്ചു. ഈ വൈവിധ്യങ്ങളെയാണ് ഇപ്പോള്‍ ഹിന്ദുത്വം ചോദ്യംചെയ്യുന്നത്.ഗൗരി ലങ്കേഷിന്റെ ശബ്ദത്തെ മരണംകൊണ്ട് നിശബ്ദമാക്കാമെന്നാണ് വര്‍ഗീയവാദികള്‍ ചിന്തിച്ചത്. എന്നാല്‍, ഗൗരിയുടെ മരണശേഷം ആ ശബ്ദം കൂടുതല്‍ കരുത്താര്‍ജിക്കുകയാണ് ചെയ്തത്തതെന്നും അവർ പറഞ്ഞു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments