ന്യൂഡല്‍ഹി: നിലവില്‍ പ്രചാരത്തിലുള്ള എല്ലാ 10 രൂപ നാണയങ്ങളും സാധുവാണെന്ന് ആര്‍ബിഐ. ചില പ്രദേശങ്ങളില്‍ 10 രൂപ നാണയങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ആര്‍ബിഐ പ്രസ്താവന നടത്തിയിരിക്കുന്നത്. 14 വ്യത്യസ്ത മാതൃകയില്‍ 10 രൂപ നാണയങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ നാണയങ്ങളെല്ലാം പ്രചാരത്തിലുള്ളതും സാധുവും ആണെന്ന് ആര്‍ബിഐ അറിയിച്ചു.
പത്ത് രൂപ നാണയങ്ങള്‍ പ്രചാരത്തിലില്ലെന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്നാണ് ആര്‍ബിഐ രംഗത്തെത്തിയത്. എല്ലാ ബാങ്കുകളും ഈ നാണയങ്ങള്‍ അംഗീകരിക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കി. നോട്ട് നിരോധനത്തിനു ശേഷം നോട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ജനങ്ങളില്‍ കടുത്ത ആശങ്ക നിലനില്‍ക്കുകയാണ്.
Post Your Comments