Latest NewsKeralaNews

കടലിലെ അത്ഭുത കാഴ്ചകള്‍ ഇനി നടന്നുകാണാം, ഇന്ത്യയിലെ ആദ്യ മൊബൈല്‍ അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയം കേരളത്തില്‍

കൊച്ചി: മത്സ്യങ്ങളും മറ്റ് കടല്‍ ജീവികളും സസ്യങ്ങളും അടങ്ങുന്ന സമുദ്രത്തിലെ വിസ്മയിപ്പിക്കുന്ന ലോകം ഗ്ലാസ് തുരങ്കത്തിലൂടെ നടന്നു കാണാം. ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയം ഓഷ്യാനസ് അണ്ടര്‍ വാട്ടര്‍ എക്‌സ്‌പോ സംസ്ഥാനത്ത് ആരംഭിക്കും. ഫെബ്രുവരി അവസാനത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാകും.

നീല്‍ എന്റര്‍ടെയിന്‍മെന്റ്‌സാണ് ടണല്‍ അക്വേറിയത്തിന്റെ നിര്‍മ്മാതാക്കള്‍. ആറരക്കോടി രൂപ ചിലവില്‍ ജി ഐ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സ്ട്രക്ചറും, അക്രിലിക് ഗ്ലാസും ഉപയോഗിച്ച് അക്വേറിയത്തിന്റെ നിര്‍മ്മാണം തൃശ്ശൂരിലാണ് നടക്കുന്നത്. നൂറ്റമ്പതു അടി നീളമുള്ള തുരങ്കമാണ് ഇതിനു ഒരുങ്ങുന്നത്. നീല്‍ എന്റര്‍ടെയിന്‍മെന്റ്‌സ് ഓഫീസ് ഉദ്ഘാടനവും അക്വേറിയത്തിന്റെ വിശദാംശങ്ങളുടെ അവതരണവും പാലാരിവട്ടം കേര്‍പ്പറേഷന്‍ ബാങ്കിന്റെ എതിര്‍വശമുള്ള ഹെവന്‍ പ്ലാസയില്‍ നടന്നു. സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി എം എം മണി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രമുഖ സിനിമാ താരം ഇര്‍ഷാദ് അലിയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ഓരോ ഇനം മത്സ്യങ്ങളുടേയും ജീവചക്രത്തേയും സ്വഭാവത്തേയും ചുറ്റുപാടുകളെയും അടിസ്ഥാനപ്പെടുത്തിയാണ് പ്രദര്‍ശിപ്പിക്കുക. അത്ഭുതകരമായ ദൃശ്യാനുഭവങ്ങള്‍ക്കു പുറമേ വിദ്യാര്‍ഥികള്‍ക്കായി കടല്‍ ജീവികളും, അവയുടെ വാസസ്ഥാനവും സംബന്ധിച്ച അറിവു പകരാനും, സമുദ്ര മലിനീകരണത്തിന്റെ ഭവിഷത്തുക്കള്‍ സംബന്ധിച്ച് പഠന ശില്‍പശാലകള്‍ സംഘടിപ്പിക്കാനും എക്‌സ്‌പോ സൗകര്യം ഒരുക്കുന്നുണ്ടെന്ന് നിമില്‍ പറഞ്ഞു. കൊച്ചിയിലും കൊല്ലത്തും ആദ്യ എക്‌സിബിഷനുകള്‍ സംഘടിപ്പിക്കാനാണ് പദ്ധതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button