കൊല്ലം : കൊല്ലം മുഖത്തലയിൽ പതിനാലുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയതില്‍ അടിമുടി ദുരൂഹത. 3 ദിവസം മുൻപ് കാണാതായ ജിത്തു ജോബിന്റെ മൃതദേഹമാണ് വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്. അമ്മ ജയമോളും ഒരു യുവാവുമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ സ്വന്തം മകനെ കൊല്ലാന്‍ തക്കവണ്ണമുള്ള പകയുടെ കാരണമാണ് പൊലീസിന് മനസ്സിലാകാത്തത്. പൊലീസിന്റെ ചോദ്യംചെയ്യലില്‍ അമ്മ ജയ കുറ്റം സമ്മതിച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ജയയുടെ സുഹൃത്താണ് അറസ്റ്റിലായ യുവാവ്.
ഓഹരി തര്‍ക്കത്തിന്റെ പേരില്‍ കൃത്യം നടത്തിയതെന്ന് ജയമോള്‍ പൊലീസിനോടു പറഞ്ഞതായാണു സൂചന. പൊലീസ് ഇതു മുഖവിലയ്ക്കെടുത്തിട്ടില്ല.കുണ്ടറ എംജിഡിഎച്ചഎസ് സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ജിത്തു. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് ജിത്തുവിന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ വൈകിട്ട് നാലുമണിയോടുകൂടി ഇന്നലെ കണ്ടെത്തിയത്. കഴുത്തും രണ്ടു കൈകളും കാലുകളും വെട്ടേറ്റ നിലയിലും കാല്‍പാദം വെട്ടിമാറ്റിയ നിലയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിനു താഴെ വെട്ടി നുറുക്കിയിട്ടുമുണ്ട്. മുഖം കരിഞ്ഞ് വികൃതമായിരുന്നു. അതിക്രൂരമാണ് കൊലപാതകം.
എന്നാൽ ‘അമ്മയാണ് ഇത് ചെയ്തതെന്ന കുറ്റസമ്മതം കേട്ട് നാട്ടുകാർ ഞെട്ടിത്തരിച്ചിരിക്കുകയാണ്.പിതാവിന് ഈ സംഭവത്തെ കുറിച്ച് യാതൊന്നുമറിയില്ല താനും. സംഭവ സമയത്തു മകൾ അമ്മയുടെ ബന്ധു വീട്ടിലായിരുന്നു.ജോലി കഴിഞ്ഞെത്തിയ ജോബ് മകനെ അന്വേഷിച്ചപ്പോള്‍ കടയില്‍ പോയിട്ടു തിരികെ വന്നില്ലെന്ന് ജയമോള്‍ പറഞ്ഞു. ഉടന്‍ ബന്ധുക്കളും സുഹൃത്തുക്കളുമായി രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തി. ചൊവ്വ രാവിലെ 9.30നു ജോബ് ചാത്തന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് എത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇന്നലെ കൊട്ടിയം സിഐ അജയ്നാഥും സംഘവും വീണ്ടും വീട്ടിലെത്തി ജയമോളെ ചോദ്യം ചെയ്തു.
പരസ്പരവിരുദ്ധമായ കാര്യങ്ങളാണു ജയമോള്‍ പറഞ്ഞത്.വീടിനു സമീപത്തെ ചുറ്റുമതിലിനോടു ചേര്‍ന്നു കണ്ട ചെരുപ്പുകള്‍ ജിത്തുവിന്റെതാണെന്നു കണ്ടെത്തി.. വീടിനു സമീപം തീ കത്തിച്ചതിന്റെ പാടുകളും ജയമോളുടെ കൈയില്‍ പൊള്ളിയ പാടും നിര്‍ണ്ണായകമായി. ഇതോടെ ആരാണ് പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചു. ഡോഗ് സ്ക്വാഡ് വന്നത് പൊള്ളല്‍ കണ്ട സംശയത്തെ തുടര്‍ന്നായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ ജിത്തുവിന്റെ കത്തികരിഞ്ഞ മൃതദേഹം കണ്ടെത്തി. വെട്ടുകത്തിയും ഇതിനു സമീപം കണ്ടെത്തി.
കുടുംബ വഴക്കിനെ തുടര്‍ന്നാണ് ജിത്തു കൊല്ലപ്പെട്ടതെന്നാണ് അമ്മയുടെ മൊഴി. ജയ കുറ്റം സമ്മതിച്ചെങ്കിലും ശാസ്ത്രീയ അന്വേഷണത്തിലൂടെയേ കൊലപാതകകാരണവും കൂടുതല്‍പേര്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും വ്യക്തമാകൂവെന്ന് അന്വേഷണസംഘം പറഞ്ഞു.
Post Your Comments