Latest NewsNewsIndia

അയ്യായിരം കിലോമീറ്റർ അകലെയുള്ള ശത്രു കേന്ദ്രങ്ങളെ തകർക്കാൻ ശേഷിയുള്ള ഇന്ത്യയുടെ അഗ്നി 5 വിജയകരമായി വിക്ഷേപിച്ചു

ന്യൂഡൽഹി : ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അഗ്നി 5 വിജയകരമായി വിക്ഷേപിച്ചു . ആണവായുധ വാഹക ശേഷിയുള്ള അഗ്നി 5 ന് അയ്യായിരം കിലോമീറ്റർ അകലെയുള്ള ശത്രു കേന്ദ്രങ്ങളെ തകർക്കാൻ ശേഷിയുണ്ട് . ഒഡിഷയിലെ അബ്ദുൾ കലാം ഐലൻഡിൽ നിന്നാണ് മിസൈൽ വിജയകരമായി വിക്ഷേപിച്ചത്. അഗ്നി-5ന്റെ അഞ്ചാം ഘട്ട പരീക്ഷണമാണിത്.

17 മീറ്റർ നീളവും 2 മീറ്റർ വ്യാസവും 50 ടണ്ണോളം ഭാരവുമുളള അഗ്നി-5 അയ്യായിരം കിലോമീറ്റർ ദൂരപരിധിയിൽ നാശം വിതയ്ക്കാൻ കഴിവുളളതാണ്. ഒരു ടണ്ണിലേറെ ഭാരമുളള ആണവപോർമുനകളെ വഹിക്കാൻ പര്യാപ്തമായ ഇതിൽ അഗ്നിയുടെ മുൻതലമുറ മിസൈലുകളിൽ നിന്നും വ്യത്യസ്തമായി . ഗതിനിർണ്ണയം, യുദ്ധമുന, എഞ്ചിൻ എന്നീ വിഭാഗങ്ങളിൽ പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിട്ടുളളത്.

അഗ്നി 5 ന്റെ ദൂരപരിധി 8000 കിലോമീറ്ററാണെന്നാണ് ചൈനയുടെ ആരോപണം . ഇന്ത്യ മനപ്പൂർവ്വം ദൂരപരിധി കുറച്ച് കാണിക്കുകയാണെന്നാണ് ചൈനയുടെ വിലയിരുത്തൽ. ഇതിന്റെ ആദ്യപരീക്ഷണം 2012 ഏപ്രിൽ 19നും, രണ്ടാം പരീക്ഷണം 2013 സെപ്റ്റംബർ 15നും മൂന്നാമത്തേത് 2015 ജനുവരി 31നും വിജയകരമായി പൂർത്തിയാക്കിയിരുന്നു. 2016 ഡിസംബർ 26 നായിരുന്നു വിജയകരമായ നാലാം പരീക്ഷണം നടന്നത്.

shortlink

Post Your Comments


Back to top button