Latest NewsIndiaNews

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത മൂന്ന് കുട്ടികളുടെ പിതാവ് പിടിയില്‍

പാട്ന•ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബാലവിവാഹത്തിനെതിരെ സംഘടിപ്പിക്കുന്ന ‘മനുഷ്യച്ചങ്ങല’യ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത മൂന്ന് കുട്ടികളുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ സമസ്തിപൂര്‍ ജില്ലയിലാണ് സംഭവം.

പിടിയിലായ ഹരിപൂര്‍ ഗ്രാമവാസിയുമായ മൊഹമ്മദ്‌ സദ്ദാം നിലവില്‍ മൂന്ന് കുട്ടികളുടെ പിതാവാണ്.

“ബാലവിവാഹം നിയമവിരുദ്ധം മാത്രമല്ല, അതൊരു ശിക്ഷാര്‍ഹമായ കുറ്റകൃത്യം കൂടിയാണ്. അത്തരത്തില്‍ ഒരു കുറ്റവാളിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്”- പോലീസ് ഉദ്യോഗസ്ഥനായ ദില്‍നവാസ് അഹമ്മദ് പറഞ്ഞു.

ദരിദ്ര കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കുട്ടിയെ വിവാഹം കഴിപ്പിച്ചയക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.

ഈ ആഴ്ചയാദ്യം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തയച്ച മാതാപിതാക്കളെ മധുബാണി ജില്ലയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചിരുന്നു.

നിതീഷ് കുമാര്‍ ഏറെ കൊട്ടിഘോഷിക്കുന്ന ബാലവിവാഹത്തിനും സ്ത്രീധനത്തിനുമേതിരായ ‘മനുഷ്യചങ്ങല’ നടക്കാനിരിക്കുന്നതിന് അടുത്ത ദിവസങ്ങളിലാണെന്നതും ശ്രദ്ധേയമാണ്. ജനുവരി 21 നാണ് മനുഷ്യച്ചങ്ങല നടക്കുന്നത്.

ബാലവിവാഹത്തിനും സ്ത്രീധനത്തിനുമെതിരെ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മനുഷ്യച്ചങ്ങല സംഘടിപ്പിക്കാനാണ് ബീഹാര്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നിതീഷ് കുമാര്‍ സര്‍ക്കാര്‍ 2017 ഒക്ടോബര്‍ 2 ന് ബാലവിവാഹത്തിനും സ്ത്രീധനത്തിനുമെതിരെ ബൃഹത്തായ പ്രചരണത്തിന് തുടക്കമിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button