ദുബായ്: നിയമ വിരുദ്ധമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ 1000 ദിര്‍ഹം പിഴ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. പ്രത്യേകമായി വ്യക്തികള്‍ക്ക് ഒരുക്കിയിട്ടുള്ള പാര്‍ക്കിംങ്ങ് കേന്ദ്രങ്ങള്‍, തീ അണക്കുന്നതിന് ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങള്‍, ആംബുലന്‍സുകള്‍ക്കോ പൊലീസ് വാഹനങ്ങള്‍ക്കോ ഒരുക്കിയിട്ടുള്ള പാര്‍ക്കിങ്ങ് കേന്ദ്രങ്ങള്‍, പരിചരണം ആവശ്യമുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പാര്‍ക്കിംങ്ങ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവർക്കാണ് പിഴ. ആറു ബ്ലാക്ക് പോയിന്റുകള്‍കൊപ്പം 1000 ദിർഹമാണ് പിഴ ഏർപ്പെടുത്തിയിരിക്കുന്നത്.
Read Also: ഈ ബ്യൂട്ടി ക്രീം ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി
കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ പ്രത്യേക പാര്‍ക്കിംങ്ങ് കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്തതിന് ഷാര്‍ജ പൊലീസ് 642 കേസുകൾ രജിസ്റ്റർ ചെയ്‌തിരുന്നു. ആവശ്യമുള്ളവര്‍ക്കായി പ്രത്യേകം ഒരുക്കിയിട്ടുള്ള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ അവരുടെ യാത്രയ്ക്കും ബുദ്ധിമുട്ട് അനുഭവപ്പെടുമെന്ന് റാക് പോലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ മുഹമ്മദ് സഈദ് അല്‍ ഹുമൈദി അറിയിച്ചിരുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments