തിരുവനന്തപുരം : ബാര്‍ കോഴ ഉള്‍പ്പെടെ യു.ഡി.എഫ്. നേതാക്കള്‍ക്കെതിരായ വിജിലന്‍സ് കേസുകള്‍ അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരേ സി.പി.ഐ. കടുത്ത നിലപാടിലേക്ക്. ബാര്‍ കോഴയടക്കമുള്ള കേസുകള്‍ സമയബന്ധിതമായി അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു സി.പി.ഐ. സംസ്ഥാന നിര്‍വാഹകസമിതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കു കത്ത് നല്‍കും. കൂടാതെ കോടതിയുടെ നിലപാട് വെളിയിൽ വരുന്നതുവരെ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്നും തീരുമാനമുണ്ട്.
മുന്‍മന്ത്രി കെ. ബാബു കുമ്പളം സ്വദേശി പി.എസ്. ബാബുറാമിനെ ബിനാമിയാക്കി സ്വത്ത് സമ്പാദിച്ചതിനു തെളിവില്ലെന്ന വിജിലന്‍സ് റിപ്പോർട്ടിന് പിന്നാലെയാണ് മാണിക്കെതിരെ തെളിവില്ലെന്ന അന്വേഷണപുരോഗതി റിപ്പോര്‍ട്ട് കോടതിയിൽ സമർപ്പിച്ചത്. മാണിയെ കുറ്റവിമുക്തനാക്കാനുള്ള വിജിലന്‍സ് നീക്കത്തിനു പിന്നിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞാണു സി.പി.ഐ. മറുതന്ത്രം മെനയുന്നത്.
Post Your Comments