ന്യൂഡല്‍ഹി: അവകാശികളില്ലാതെ ബാങ്കുകളില്‍ കെട്ടികിടക്കുന്നത് 8864.6 കോടി രൂപ. ഇത്രയും തുക 2.63 കോടി അക്കൗണ്ടുകളിലായാണ് കിടക്കുന്നത്. 700 ശതമാനത്തിലേറെ വര്‍ധനവാണ് ഇത്തരത്തില്‍ ബാങ്കില്‍ കിടക്കുന്ന പണത്തിന്റെ തോതില്‍ 10 വര്‍ഷം കൊണ്ട് ഉണ്ടായിട്ടുള്ളത്. ഇത് വ്യക്തമാക്കുന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തു വിട്ട കണക്കിലാണ്.
read also: ബാങ്കുകളില്‍ നിന്നും വായ്പ : എളുപ്പത്തില്‍ ലഭ്യമാക്കാനുള്ള വഴികള്‍ ഇതൊക്കെ
സേവിങ്സ് അക്കൗണ്ട് വിഭാഗത്തില്‍പ്പെട്ടവയാണ് അവകാശികളില്ലാത്ത അക്കൗണ്ടുകളില്‍ കൂടുതലും. കറന്റ് അക്കൗണ്ട്, സ്ഥിര നിക്ഷേപം, ആവര്‍ത്തന നിക്ഷേപം എന്നിവയും കുറവല്ല. മരണം, സ്ഥലം മാറ്റം തുടങ്ങിയ കാരണങ്ങളാണ് അവകാശികളില്ലാതെ നിക്ഷേപങ്ങള്‍ പെരുകുന്നതിന് കാരണമാകുന്നത്. 2007ല്‍ മാത്രം അവകാശികളില്ലാതെ ബാങ്കില്‍ ഉണ്ടായിരുന്നത്. 1095.44 കോടി രൂപയാണ്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments