പത്തനംതിട്ട: പന്തളം ഓവര്‍സീസ് ബാങ്കിലെ 3.6 കോടിയുടെ വായ്പാതട്ടിപ്പില്‍ 9 പേര് അറസ്റ്റിലായി. ബാങ്ക് മാനേജര്‍ സന്തോഷ് കുമാര്‍ ഉള്‍പ്പടെ 9 പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. രണ്ട് മാനേജര്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ അറസ്റ്റ് ഒഴിവായി. മറ്റ് 22 പ്രതികള്‍ വായ്പയ്ക്കായി പ്രമാണം പണയം വച്ചവരാണ്. ഇംഗ്ലീഷ് അറിയാത്തതിനാല്‍ മാനേജര്‍മാര്‍ കബളിപ്പിച്ചെന്ന് അറസ്റ്റിലായ ഇടപാടുകാര്‍ പറഞ്ഞു.
Post Your Comments