ഇന്ത്യയിലെ ഏറ്റവും വലിയ ഫണ്ട് റൈസിംഗ് വെബ്‌സൈറ്റായ Ketto.org യിലൂടെ നിങ്ങള്‍ക്കും വൈഷ്ണവിയുടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കാം..
”അച്ഛാ… എനിക്കും സഞ്ജനയുടേത് പോലുള്ള ഒരു സ്കൂള്‍ ബാഗ് വേണം” എന്റെ നാലുവയസ്സുകാരി മകള്‍ വൈഷ്ണവി ചേട്ടനുമൊപ്പം ആദ്യമായി സ്കൂളില്‍ പോകുന്ന ആകാംഷയിലാണ്. ആദ്യമായി സ്കൂളിൽ പോകുന്ന സന്തോഷത്തില്‍ ഒരുനോക്കു തിരിഞ്ഞു നോക്കി ടാറ്റ നൽകുവാൻ പോലും മറന്ന് അന്ന് അവൾ പുത്തൻ ബാഗും ആയി ചേട്ടനോടൊപ്പം ആ സ്കൂൾ വാനിലേക്ക് കയറുമ്പോൾ നിരവധി പ്രതീക്ഷകൾ ആയിരുന്നു മനസ്സിൽ. പക്ഷെ വിധി മറ്റൊന്നായിരുന്നു അവള്‍ക്കായി കരുതിവച്ചത്. പഠിക്കാന്‍ ആകാംഷയോടെ യാത്രയായ വൈഷ്ണവിയ്ക്ക് ചുറ്റും ഇന്നു പുസ്തകങ്ങളും കൂട്ടുകാരുമില്ല. ക്ലാസ് റൂമിന്റെ ചുമരുകൾക്ക് പകരം ആശുപത്രി മുറിയും കൂട്ടുകാർക്ക് പകരമായി ഡോക്ടർമാരും നേഴ്സ് മാരുമാണ് ഇന്ന് അവൾക്കു ചുറ്റുമുള്ളത്.
ബ്ലഡ് ക്യാൻസർ എന്ന വില്ലൻ അവളെ പിടികൂടിയപ്പോൾ അവൾക്ക് നാലു വയസ് മാത്രം പ്രായം. പതിനാറു കിമോതെറാപ്പി ഉൾപ്പെടുന്ന പ്രതിരോധ യുദ്ധത്തിലൂടെ മാത്രമേ ക്യാൻസർ എന്ന മാറാവ്യാധിയോട് പോരാടി വിജയിക്കുവാൻ സാധിക്കുകയുള്ളു. ഇന്ന് ചികിത്സ തുടങ്ങി മൂന്ന് വർഷം പിന്നിടുമ്പോൾ അടുത്ത ഒരു വേനൽ കാലത്തിനായി നാലു ചുമരുകൾക്ക് ഉള്ളിൽ വിധിയെ നോക്കി കൊണ്ട് അവൾ പോരാടുകയാണ്. പക്ഷെ വിധിയോടൊപ്പം സഹായഹസ്തങ്ങൾ കൂടി ഒരുമിച്ചാൽ മാത്രമേ ഇന്ന് അവൾക്ക് ജീവിതത്തിലേയ്ക്ക് മടങ്ങുവാൻ സാധിക്കുകയുള്ളു.
ഹൈദരാബാദിൽ താമസിക്കുന്ന പിതാവ് വെൻറ്റ കേശം മറ്റ് മാർഗങ്ങൾ ഒന്നും ഇല്ലാതെ രാപ്പകൽ തന്റെ ഓമനയ്ക്ക് ആയി കഷ്ട്ടപെടുകയാണ്. മാസം 9, 500എന്ന തുച്ഛമായ വരുമാനത്തിലാണ് ജീവിതം മുന്നോട്ട് പോകുന്നത്. കുടുംബത്തിന്റെ സർവ ബാദ്ധ്യതകളും പേറി ഒരു പലചരക്ക് കടയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. മകളും മകനും ഭാര്യയും അടങ്ങുന്ന ആ കുടുംബത്തിലെ ഏക ആശ്രയവും അയാളിൽ ഒതുങ്ങുന്നു.
ഇതുവരെ മകൾക്കായി അഞ്ചു ലക്ഷത്തി അന്‍പത്തയ്യായിരം രൂപ ചിലവഴിച്ചു കഴിഞ്ഞു. ഇനി മുന്നോട്ട് എന്ത് എന്ന് അറിയാതെ മിഴിച്ച് നിൽക്കുന്ന അദ്ദേഹത്തിന്റെ മുന്നിൽ ഇനിയും 13ലക്ഷം എന്ന സംഖ്യ ചോദ്യ ചിഹ്നം പോലെ നിൽക്കുന്നു.
പെട്ടന്ന് ഉണ്ടായ പനിയെയും അസ്വസ്ഥതയേയും തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ ഇത്തരത്തിൽ ഒരു വിധി അവർ സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല. രോഗ നിർണയത്തിന് ഒടുവിൽ ക്യാൻസർ എന്ന രോഗം അവരുടെ ജീവിതം തന്നെ എന്നെന്നേയ്ക്കും ആയി മാറ്റി മറിച്ചു.
കഴിഞ്ഞ മൂന്നു മാസമായി 12 കിമോതെറപ്പി ഉൾപ്പെടുന്ന ചികിത്സയിൽ 4 എണ്ണം കഴിഞ്ഞപ്പോഴേക്കും അവൾ വല്ലതെ തളർന്നിരുന്നു. അവളുടെ ഉദരത്തിൽ ശേഷിക്കുന്ന അവസാന ആഹാരത്തിന്റെ തരി പോലും അവളുടെ ശരീരം പുറംതള്ളി, ആ കുഞ്ഞു മനസിനു ഈ രോഗത്തിനോട് ചെറുത്ത് നിൽക്കുവാൻ ഉള്ള ശക്തി നൽകണം എന്ന പ്രാർത്ഥനയിലാണ് ആ പിതാവ്.
പൊതുവെ നാണക്കാരി ആയിരുന്ന വൈഷ്ണവി സംസാരിക്കാൻ വളരെ പിന്നിൽ ആയിരിന്നു. രോഗ നിർണയത്തിനും ചികിത്സയ്ക്കും ശേഷം ഒരു അക്ഷരം പോലും അവൾ മിണ്ടാറില്ല. പകരം ഉറക്കവും കരച്ചിലും മാത്രം ബാക്കി.
സ്വരുക്കൂട്ടി വെച്ചിരുന്നതും പലരിൽ നിന്നും കടം വാങ്ങിയതുമായ മുഴുവൻ സമ്പാദ്യവും അവള്‍ക്കായി ചിലവഴിച്ചു. നാൾ ഇതു വരെ 5 ലക്ഷത്തിൽ ഉപരിയായി ചികിത്സാ ചിലവ്. മരുന്നുകള്‍ ഉള്‍പ്പെടെ ഒരു ദിവസത്തെ ചിലവ് അയ്യായിരം രൂപ കഴിയും. ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകുവാൻ ആ കുടുംബത്തിന് ബാക്കി ഉണ്ട്. അത് പക്ഷെ നിങ്ങളുടെ സഹായ സഹകരണങ്ങള്‍ കൊണ്ട് മാത്രമേ സാധ്യമാകുകയുള്ളൂ. അതിനാൽ ആ കുടുംബം ഇന്ന് നിങ്ങളുടെ മുന്നിലേക്ക് അവരുടെ തളർന്ന ഹസ്‌തം നീട്ടുകയാണ്,. ഒരു ഇറ്റു കരുണയ്ക്ക് വേണ്ടി ഒരു ജീവൻ നിലനിർത്തുവാൻ വേണ്ടി നിങ്ങൾക്കും ഇതിൽ പങ്കാളികൾ ആകാം.
Disclaimer: ഇത് ഫണ്ട് റെയ്‌സിംഗ് വെബ്‌സൈറ്റായ ketto.org യുടെ ജീവകാരുണ്യപ്രവൃത്തികളുടെ ഭാഗമായുള്ള പരസ്യ ഫീച്ചര്‍ ആണ്. ഈസ്റ്റ് കോസ്റ്റിന് ketto.org എന്ന വെബ്‌സൈറ്റുമായി ബന്ധമില്ല. |
Post Your Comments