Latest NewsNewsInternational

ഹൈഡ്രജന്‍ പെട്രോള്‍ കാറുമായി അബുദാബി പൊലീസ്

അബുദാബി: ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ഉപയോഗിക്കുന്ന കാര്‍ നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ പ്രദര്‍ശിപ്പിച്ചു. അബുദാബി പൊലീസ് പവിലിയനിലാണ് ഹൈഡ്രജന്‍ പെട്രോള്‍ ഉപയോഗിക്കുന്ന ടൊയോട്ടയുടെ മിറായ് മോഡല്‍ കാര്‍ പ്രദര്‍ശിപ്പിച്ചത്.

ശരാശരി മണിക്കൂറില്‍ 178 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഒരു പ്രാവശ്യത്തെ ഇന്ധനഫില്ലിങ്ങില്‍ 500 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാമെന്നത് ഈ കാറിന്റെ മികച്ച നേട്ടമായി ചൂണ്ടിക്കാട്ടുന്നു. ഏകദേശം അഞ്ചു മിനിറ്റുകൊണ്ട് ഇന്ധനം വീണ്ടും നിറയ്ക്കാം. ഏറ്റവും പുതിയ സാങ്കേതികവിദ്യയോടെയുള്ള ഈ കാര്‍ പരിസ്ഥിതി സംരക്ഷണത്തിന് മുതല്‍ക്കൂട്ടാവുമെന്നാണ് അബുദാബി പൊലീസ് ഈ കാര്‍ പരീക്ഷണ സന്നദ്ധത പ്രകടമാക്കുന്നതെന്ന് അബുദാബി പൊലീസ് ഇന്നവേഷന്‍ ആന്‍ഡ് ഫ്യൂച്ചര്‍ ഫോര്‍സൈറ്റ് വകുപ്പ് ഡയറക്ടര്‍ ലഫ്. കേണല്‍ സുലൈമാന്‍ മുഹമ്മദ് അല്‍ കാബി ചൂണ്ടിക്കാട്ടി.

പരിസ്ഥിതി സംരക്ഷണ പ്രഖ്യാപനവുമായാണ് കാര്‍ അബുദാബി പൊലീസ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.അബുദാബി പൊലീസിന്റെ ദീര്‍ഘവീക്ഷണമാണ് ഈ വാഹനം പട്രോളിങ്ങിനായി ഉപയോഗിക്കാമെന്നും സുസ്ഥിര വാരാഘോഷ പ്രദര്‍ശനത്തില്‍ വ്യക്തമാക്കുന്നത്. യുഎഇ 2021 കാഴ്ചപ്പാടിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നാണ് മലിനീകരണ നിര്‍മാര്‍ജന വാഹന പദ്ധതികളും ലക്ഷ്യമിടുന്നത്

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button