അഹമ്മദാബാദ്: വിശ്വഹിന്ദു പരിഷത് രാജ്യാന്തര വർക്കിങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയ കാണാതായി എന്നവകാശപ്പെടുന്ന സമയമത്രയും സഹായിയുടെ വീട്ടിലായിരുന്നുവെന്ന് പോലീസ്. തൊഗാഡിയയ്ക്ക് സൈഡ് പ്ലസ് സുരക്ഷയാണ് നൽകുന്നതെന്നും അത്തരമൊരാളെ അപായപ്പെടുത്താനാവില്ളെന്ന് ജോയിന്റ് കമ്മീഷണർ ജെ.കെ .ഭട്ട് പറഞ്ഞു.
15 വർഷം പഴക്കമുള്ള കേസിൽ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്യാൻ ഗുജറാത്തിൽ എത്തിയതിനെത്തുടർന്ന് അപ്രത്യക്ഷനാവുകയും അബോധാവസ്ഥയിൽ ആശുപത്രിയിലാവുകയും ചെയ്ത തൊഗാഡിയ ആശുപത്രിയിലെ വാർത്താ സമ്മേളനത്തിലാണ് ബിജെപിയെ വെട്ടിലാക്കുന്ന ആരോപണം ഉന്നയിച്ചത്.ഗുജറാത്തിലും രാജസ്ഥാനിലും തൊഗാഡിയയ്‌ക്കെതിരെ കേസ് നിലവിലുണ്ട് അറിവില്ലെന്ന് വസുന്ധര ‘തിങ്കളാഴ്ച രാവിലെ പൂജ ചെയ്ത് ഇരിക്കെയാണ്, ഗുജറാത്ത് പൊലീസിനൊപ്പം രാജസ്ഥാൻ പൊലീസിന്റെ വൻ സംഘം എന്നെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്താൻ വരുന്നതായ സന്ദേശം ലഭിച്ചത്. അംഗരക്ഷകരെ അറിയിച്ചശേഷം വിഎച്ച്പി പ്രവർത്തകനോടൊപ്പം ഓട്ടോറിക്ഷയിൽ തേൽതേജ് ഭാഗത്തേക്കു പോയി.
രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയെയും ആഭ്യന്തരമന്ത്രിയെയും വിളിച്ചെങ്കിലും ഗുജറാത്തിലേക്ക് പൊലീസിനെ അയച്ചില്ലെന്ന് അവർ പറഞ്ഞതോടെ സംശയമേറി. അതോടെ മൊബൈൽ ഫോൺ ഓഫ് ചെയ്തു’. ‘രാജസ്ഥാനിലുള്ള അഭിഭാഷകരെ ബന്ധപ്പെട്ടെങ്കിലും കോടതി വാറന്റ് ആയതിനാൽ ഇനി റദ്ദാക്കാൻ ആവില്ലെന്ന് അവർ പറഞ്ഞു. വിമാനത്തിൽ ജയ്പുരിലെത്തി ഗംഗാപുർ കോടതിയിൽ ഹാജരാകാൻ തീരുമാനിച്ചു. പാർക്കിൽ അബോധവസ്ഥയിൽ കിടന്ന തൊഗാഡിയയെ ആശുപത്രിയിൽ എത്തിച്ചെന്ന വാദം തെറ്റാണെന്ന് പോലീസ് പറഞ്ഞു.
Post Your Comments