
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ്. രണ്ടാം ദിവസമാണ് വിലയില്‍ വര്‍ധനവ് ഉണ്ടായത്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ചൊവ്വാഴ്ചയും വില ഇത്രതന്നെ കൂടിയിരുന്നു. പവന് 22,360 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,795 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
Post Your Comments