Latest NewsIndiaNews

പിതാവ് മറ്റൊരു വിവാഹം ചെയ്യുന്നത് ഒഴിവാക്കാനായി സഹോദരിമാര്‍ ചെയ്തത് ആരും ചെയ്യാന്‍ മടിക്കുന്ന കൃത്യങ്ങള്‍

ഭരത്പൂര് : പിതാവ് മറ്റൊരു വിവാഹം ചെയ്യുന്നത് ഒഴിവാക്കാനായി സഹോദരിമാര്‍ ചെയ്തത് ആരും ചെയ്യാന്‍ മടിക്കുന്ന കൃത്യങ്ങള്‍. രണ്ട് വര്‍ഷം മുമ്പ് ഇവരുടെ 12 വയസ്സുകാരനായ സഹോദരന്‍ മരിച്ചിരുന്നു ഇതോടെ അമ്മ വിഷാദത്തിനടിപ്പെട്ടു. എന്നാല്‍ ആണ്‍കുട്ടി വേണം എന്ന് ആഗ്രഹമുള്ള അച്ഛന്‍ മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.

ഇതോടെ പൂര്‍ണമായും തകര്‍ന്നുപോയ അമ്മയെ തിരികെ സ്വാഭാവിക ജീവിതത്തിലേക്ക് എത്തിക്കാനും അച്ഛനെ രണ്ടാം വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുമായും ആണ്‍കുഞ്ഞിനെ തട്ടിയെടുക്കാന്‍ ഇവര്‍ തീരുമാനിച്ചു. ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിന് പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് പൊലീസിനെ ഞെട്ടിച്ച കഥകള്‍ പുറത്ത് വന്നത്. ഒരാണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല, ആശുപത്രിയില്‍ നിന്ന് ഏതെങ്കിലും കുഞ്ഞിനെ വാങ്ങാനാകുമോ എന്ന് നഴ്സുമാരോട് അന്വേഷിച്ചു നിയമപരമായ നൂലാമാലകളും ലഭിക്കാവുന്ന ശിക്ഷയും കാരണം അതും നടന്നില്ല.

തുടര്‍ന്നാണ് പരിചയക്കാരനായ മനീഷിന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ സഹോദരിമാര്‍ പദ്ധതിയിട്ടത്. ഭരത്പൂരിലെ ആശുപത്രിയില്‍ നിന്ന് കാണാതായ കുഞ്ഞാണിതെന്നും എത്രയും വേഗം പൊലീസ് സ്റ്റേഷനിലെത്തിക്കണമെന്നും എഴുതിയ കുറിപ്പും കുഞ്ഞിനടുത്ത് വച്ചു. രാജസ്ഥാനിലെ ഭരത്പൂരിലുള്ള ആശുപത്രിയില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ട് പോന്നത്.

തുടര്‍ന്ന് സഹോദരിമാരായ ശിവാനി ദേവിയും പ്രിയങ്കാ ദേവിയും വീട്ടിലെത്തിയപ്പോള്‍ അന്വേഷണങ്ങളും മറ്റും നടക്കുന്നതറിഞ്ഞു. ഇതോടെ മൂന്ന് ദിവസത്തിനു ശേഷം കുഞ്ഞിനെ ഇവര്‍ റോഡരികില്‍ ഉപേക്ഷിച്ചു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് സഹോദരിമാരെ പൊലീസ് തിരിച്ചറിഞ്ഞ് അന്വേഷണം തുടങ്ങിയത്. ഇവര്‍ എത്തിയ സ്കൂട്ടറിന്റെ നമ്പര്‍ ആശുപത്രി ജീവനക്കാരന്‍ ഓര്‍ത്തിരുന്നതും പൊലീസിന് സഹായകമായി. സ്വകാര്യ സ്കൂളില്‍ അദ്ധ്യാപികയായ ശിവാനി ഭര്‍ത്താവിനൊപ്പം മഥുരയിലാണ് താമസം. ബിരുദ വിദ്യാര്‍ത്ഥിനിയായ പ്രിയങ്കയും വിവാഹിതയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button