KeralaLatest NewsNews

പി ജയരാജന്റെ മകൻ പൊലീസ് സ്റ്റേഷനില്‍ ബഹളം വച്ചെന്ന വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത്

കണ്ണൂര്‍: ശുചിമുറി സൗകര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട സിപിഎം നേതാവ് പി ജയരാജന്റെ മകൻ ആശിഷ് രാജ് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ ബഹളം വച്ചെന്ന വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത്. ഒരു പ്രമുഖ ചാനലാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. പി ജയരാജന്റെ മകനോട് അപമര്യാദയായി പെരുമാറിയത് പൊലീസ് തന്നെയാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസ് അനുകൂല പൊലീസ് സംഘടനയുടെ നേതാവ് കൂടിയായ മനോജ് എന്ന ഉദ്യോഗസ്ഥന്‍ സംഭവം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് ചാനലിന്റെ റിപ്പോർട്ടിൽ പറയുന്നത്.

Read Also: പി ജയരാജന്റെ മകനെതിരെ പോലീസും , പോലീസിനെതിരേ ആശിഷ് രാജും ഡി.വൈ.എസ്.പിക്ക് പരാതി നല്‍കി

ആര്‍ എം എസ് എ കലോല്‍സവത്തില്‍ നിന്ന് മടങ്ങിയെത്തിയ പെണ്‍കുട്ടികളുടെ പ്രാഥമിക ആവശ്യത്തിന് വേണ്ടിയാണ് ആശിഷ് ശൗചാലയ സൗകര്യം ആവശ്യപ്പെട്ടത്. ശുചിമുറി സൗകര്യങ്ങള്‍ പൊതുവേ കുറവാണ് മട്ടന്നൂര്‍ ടൗണില്‍. എന്നാല്‍ ജനമൈത്രി പൊലീസ് സ്റ്റേഷന്‍ ആയതുകൊണ്ട് ശുചിമുറിയില്‍ പോകാനുള്ള സൗകര്യം നല്‍കിയിട്ടുണ്ട്. ഇക്കാര്യം അറിയാവുന്ന ആശിഷ് സംഘത്തോടൊപ്പമുള്ള അദ്ധ്യാപികമാരുടെ ആവശ്യപ്രകാരാം പോലീസ് സ്റ്റേഷന് മുന്നിൽ വാഹനം നിർത്തി. എന്നാല്‍ ശൗചാലയ സൗകര്യം നല്‍കാതെ പോലീസുകാർ ആശിഷിനെ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് അദ്ധ്യാപികമാരും വിദ്യര്‍ത്ഥിനികളും വീട്ടിലേക്ക് തിരിച്ചു പോയി. എന്നാല്‍ പിന്നീട് പി ജയരാജന്റെ മകനാണെന്ന് ആശിഷ് എന്ന് സിഐ പറഞ്ഞതിലൂടെ അറിഞ്ഞ മനോജ്, നടപടി വരാന്‍ സാധ്യതയുണ്ടെന്ന് കരുതി സംഭവം വളച്ചൊടിക്കുകയായിരുന്നു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button