ഹൈദരാബാദ്: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന സബ്സിഡികള്‍ നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെ വിമര്‍ശിച്ച് അസദുദ്ദീന്‍ ഒവൈസി. ഹിന്ദു തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന സബ്സിഡി ഒഴിവാക്കാന്‍ സാധിക്കുമോ എന്ന് ഒവൈസി മോദിയെ വെല്ലു വിളിച്ചു ചോദിച്ചു. അടുത്ത ബഡ്ജറ്റില്‍ 20,000 കോടി രൂപ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നതിനായി മാറ്റിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം എന്നും ഒവൈസി പറഞ്ഞു.
ഹിന്ദുക്കളെ പ്രീതിപ്പെടുന്ന തരത്തിലുള്ള മോദിയുടെ രാഷ്ട്രീയം ഒഴിവാക്കണം എന്നും മോദിയോട് ഒവൈസി ആവശ്യപ്പെട്ടു. 200 കോടി രൂപയാണ് ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സബ്സിഡി നല്‍കുന്നതിനായി വേണ്ടത്. എന്നാല്‍ അതിനെ മുസ്ലിങ്ങളോടുള്ള പ്രീണനമായാണ് ബിജെപി വ്യാഖ്യാനിച്ചത്. മുസ്ലിങ്ങള്‍ക്ക് നല്‍കുന്ന സബ്സിഡി അവരെ പ്രീതിപ്പെടുത്തുന്നതിനാണെങ്കില്‍ കുംഭം മേളയ്ക്ക് എത്തിച്ചേരുന്ന ഹിന്ദു തീര്‍ത്ഥാടകര്‍ക്കായി അനുവദിച്ച തുക അവരെ പ്രീതിപ്പെടുത്താന്‍ വേണ്ടിയുള്ളതല്ലെ എന്നും ഒവൈസി ചോദിച്ചു.
ഹരിയാന സര്‍ക്കാര്‍ പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിന് ഒരു കോടി രൂപ നല്‍കിയിരുന്നു. ഒവൈസി കുറ്റപ്പെടുത്തി.
Post Your Comments