Latest NewsIndiaNews

100 കോടിയോളം നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തു

കാണ്‍പുര്‍: യുപിയില്‍ 100 കോടിയോളം മൂല്യം വരുന്ന നിരോധിത നോട്ടുകള്‍ വീടിനുള്ളിൽ നിന്ന് പിടിച്ചെടുത്തു. കാണ്‍പൂരിലുള്ള സ്വരൂപ് നഗറിലുള്ള നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ നിന്നാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കെട്ടുകണക്കിന് നോട്ടുകള്‍ കണ്ടെത്തിയത്.

ഒരു കെട്ടിട നിര്‍മാതാവില്‍ നിന്ന് എന്‍ഐഎയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നിരോധിച്ച നോട്ടുകളുടെ വന്‍ശേഖരം പണിപൂര്‍ത്തിയാകാത്ത വീട്ടിലുണ്ടെന്നായിരുന്നു വിവരം ലഭിച്ചത്. ഉത്തര്‍പ്രദേശ് പൊലീസിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. കാഴ്ചയില്‍ മെത്തയെന്ന് തോന്നുന്ന രീതിയില്‍ അടുക്കിവച്ച നിലയിലായിരുന്നു നോട്ടുകള്‍.

പണം നാലോ അഞ്ചോ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ളതാണെന്നാണ് എന്‍ഐഎ പറഞ്ഞു. പ്രമുഖ ഡിറ്റര്‍ജന്റ് കമ്പനി ഉടമയ്ക്കും ഇതില്‍ പങ്കുണ്ടെന്നും സൂചനയുണ്ട്. അനധികൃത മാര്‍ഗങ്ങളിലൂടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിരോധനത്തിനു ശേഷവും ഇത്രയും പണം സൂക്ഷിച്ചതെന്നാണ് എന്‍ഐഎയുടെ നിഗമനം. നോട്ട് നിരോധനത്തിന് ശേഷമുള്ള ഏറ്റവും വലിയ കള്ളപ്പണ വേട്ടയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button