ലക്നൗ: ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അതേ സ്കൂളിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥിനി വെട്ടി പരുക്കേല്‍പ്പിച്ചു. ലകനൗവിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം ഉണ്ടാകുന്നത്. നിരവധി മുറിവേറ്റ കുട്ടിയെ അടുത്തുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടാകുന്നത്. സ്കൂള്‍ പ്രിന്‍സിപ്പാള്‍ വിവരം അപ്പോള്‍ തന്നെ പോലീസിനെ അറിയിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ അസംബ്ലി കഴിഞ്ഞപ്പോള്‍ ശുചിമുറിയില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ നെഞ്ചിലും വയറിലും മുറിവ് പാടുകള്‍ ഉണ്ടായിരുന്നു.
സ്കൂളിലെ ഒരു മുതിര്‍ന്ന വിദ്യാര്‍ത്ഥിനിയാണ് കുട്ടിയെ ശുചിമുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് കുട്ടിയെ പ്രതി മര്‍ദിക്കുകയും മൂര്‍ച്ഛയുള്ള ആയുധം ഉപയോഗിച്ച് വെട്ടുകയുമായിരുന്നുവെന്ന് പ്രിന്‍സിപ്പാള്‍ പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
സംഭവത്തില്‍ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല, പ്രതി എവിടെയുണ്ടെന്ന് മനസിലായെന്നും പിടികൂടാനുള്ള വല വിരിച്ച് കഴിഞ്ഞെന്നും പോലീസ് പറഞ്ഞു.
Post Your Comments