സെഞ്ചൂറിയന്‍: സെഞ്ചൂറിയന്‍ ടെസ്റ്റിലും ഇന്ത്യ നാണംകെട്ടു. 135 റണ്‍സിന്റെ ദയനീയ തോല്‍വിയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് വഴങ്ങിയത്. അവസാന ദിവസം ആദ്യ മണിക്കൂറില്‍ തന്നെ ചേതേശ്വര്‍ പൂജാരയുടെയും പാര്‍ഥീവ് പട്ടേലിന്റെയും വിക്കറ്റുകള്‍ ഇന്ത്യയക്ക് നഷ്ടമായി. ആദ്യ ഇന്നിംഗ്‌സിന് സമാനമായി രണ്ടാം ഇന്നിംഗ്‌സിലും പൂജാര റണ്‍ഔട്ട് ആവുകയാണ് ചെയ്തത്.
ഇതോടെ പൂജാരയെ തേടി നാണക്കേടിന്റെ റെക്കോര്‍ഡും എത്തി. ഒരു ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സുകളിലും റണ്‍ ഔട്ടിലൂടെ പുറത്താകുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നാണക്കേടാണ് പൂജാരയുടെ പേരിലായത്.
47 പന്തില്‍ 19 റണ്‍സെടുത്ത പൂജാര ഇല്ലാത്ത മൂന്നാം റണ്ണിനോടി ഡിവില്ലിയേഴ്‌സിന്റെ ത്രോയില്‍ റണ്‍ഔട്ടായി. ആദ്യ ഇന്നിംഗ്‌സില്‍ പൂജാര പൂജ്യനായാണ് പുറത്തായത്. ടെസ്റ്റ് ചരിത്രത്തില്‍ ഇത് 25-ാം തവണയാണ് ഒരു ബാറ്റ്‌സ്മാന്‍ രണ്ടിന്നിംഗ്‌സിലും റണ്‍ഔട്ടാവുന്നത്. 2000ത്തിനുശേഷം ആദ്യത്തേതും.
Post Your Comments