തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ ഞായറാഴ്ചകളിലെ സൗജന്യ കോള്‍ സംവിധാനം നിര്‍ത്തലാക്കുന്നു. ഫെബ്രുവരി ഒന്ന് മുതല്‍ ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണുകളില്‍ നല്‍കിയിരുന്ന ഓഫര്‍ നിര്‍ത്തലാക്കും. ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ച മുതല്‍ സൗജന്യ സേവനം ലഭിക്കില്ല.
നിര്‍ത്തലാക്കുന്നത് ലാന്‍ഡ് ഫോണുകളുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് രാജ്യവ്യാപകമായി നടപ്പിലാക്കിയ പദ്ധതിയാണ്. നേരത്തെ രാത്രിയില്‍ നല്‍കിയിരുന്ന സൗജന്യ കോള്‍ സേവനത്തിന്റെ സമയപരിധി കുറച്ചിരുന്നു. രാത്രിയിലെ സൗജന്യ കോള്‍ തുടരും. സൗജന്യ കോള്‍ രാത്രി 10.30 മുതല്‍ രാവിലെ ആറ് മണി വരെയാണ്. ഈ സമയം രാജ്യത്തെ ഏത് നെറ്റ്‌വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാം.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments