Latest NewsNewsInternational

പത്തുവർഷത്തിനുള്ളിൽ പുനർജ്ജീവിപ്പിക്കും : കാത്തിരിക്കുന്നത് 350 ലേറെ മൃതദേഹങ്ങള്‍

മൃതദേഹങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള സംവിധാനം പത്തുവര്‍ഷത്തിനകം തയാറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തിൽ പുനർജ്ജീവനത്തിനായി സൂക്ഷിച്ചിരിക്കുന്നത് 350 ലേറെ മൃതദേഹങ്ങളാണ്. കൊടും തണുപ്പില്‍ ശരീരകോശങ്ങള്‍ക്ക് കേടുവരാതെ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ക്ക് ജീവന്‍ നല്‍കാമെന്ന് വിശ്വസിക്കുന്നവര്‍ ഒട്ടേറെയുണ്ട്. ഇവര്‍ കൂട്ടുപിടിക്കുന്നതൊക്കെ ക്രയോജനിക്‌സ് എന്ന സാങ്കേതികതയെയാണ്.

മരിച്ച് ഏതാനും മിനിറ്റുകള്‍ക്ക് ശേഷം മൃതദേഹം ശീതീകരിക്കാന്‍ തുടങ്ങും. അമേരിക്ക, റഷ്യ, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലായി മൂന്ന് കമ്പനികളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. മിഷിഗണ്‍ ആസ്ഥാനമായുള്ള ക്രയോനിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനാണ് ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്. തങ്ങള്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങള്‍ക്ക് 10 വര്‍ഷത്തിനകം ജീവന്‍ നല്‍കുമെന്നാണ് ഡെന്നിസ് കൊവാല്‍സ്‌കി എന്ന വിദഗ്ധന്‍ നല്‍കുന്ന അറിയിപ്പ്.

ദ്രവ നൈട്രജനടങ്ങിയ പ്രതേകതരം ടാങ്കുകളിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. മൈനസ് 196 ഡിഗ്രി സെല്‍ഷ്യസിലാണ് മൃതദേഹം സൂക്ഷിക്കുക. ഹൃദയം നിലച്ച് രണ്ടുമിനിറ്റിനകം നടപടിക്രമീകരണങ്ങള്‍ തുടങ്ങണം.15 മിനിറ്റ് ആകുമ്പോഴേക്കും ആദ്യഘട്ടം പൂര്‍ത്തിയാക്കണം.ഐസ് നിറച്ച ബാഗുകളിലേക്ക് മൃതദേഹം മാറ്റുകയാണ് ആദ്യ ഘട്ടം. പിന്നീട് രക്തം കട്ടപിടിക്കാതിരിക്കാനുള്ള രാസവസ്തുക്കള്‍ കുത്തിവച്ച് ശരീരത്തിലെ രക്തം ഊറ്റിക്കളയും. അതിനു ശേഷം ആന്തരികാവയവങ്ങള്‍ക്ക് കേടുവരാതിരിക്കാന്‍ പ്രത്യേക തരം രാസവസ്തു ശരീരത്തിലൂടെ കയറ്റിവിടും.

ഇതൊടൊപ്പം ഐസ് പരലുകള്‍ രൂപപ്പെടാതിരിക്കാനുള്ള ദ്രാവകവും നിറയ്ക്കും. പിന്നീട് മൈനസ് 130 ഡിഗ്രി സെല്‍ഷ്യസില്‍ ശീതികരിക്കും. ഇത് ദ്രവനൈട്രജന്‍ നിറച്ച, കൊടുംതണുപ്പുള്ള പ്രത്യേക ടാങ്കിലേക്ക് മാറ്റും. ഏകദേശം 1.3 കോടി രൂപയാണ് ഇതിന് ചിലവ്. ഈ സംവിധാനത്തെ ഒട്ടേറെ പേര്‍ എതിര്‍ക്കുന്നുണ്ടെങ്കിലും പ്രതീക്ഷയോടെയാണ് വിദഗ്ധര്‍ ഇതിനെ കാണുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button