ആഫ്രിക്കയില്‍ പ്ലേഗിനേക്കാള്‍ മാരകമായ ബ്ലീഡിങ് ഐ ഫിവര്‍ പടരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഡിസംബറില്‍ സൗത്ത് സുഡാനില്‍ രോഗം ബാധിച്ചു മൂന്നു പേര് മരണമടഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്‍പതുവയസ്സുകാരി കഴിഞ്ഞ ദിവസം ഉഗാണ്ടയില്‍ ഈ അജ്ഞാത രോഗം പിടിപ്പെട്ട് മരണമടഞ്ഞതോടെയാണ് ലോകം ഇതിന്റെ ഗൗരവം മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നത്.
ഇതിനോടകം നിരവധിപേരിലേക്ക് രോഗം പടര്‍ന്നുവെന്നാണ് പുറത്തു വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ രോഗം ബാധിച്ചാല്‍ കണ്ണില്‍ നിന്നു രക്തം വരും. അതിനാലാണ് ‘ബ്ലീഡിങ് ഐ ഫിവര്‍’ എന്നു പറയുന്നത്.
2014-16 കാലയളവില്‍ ആഫ്രിക്കയെ പിടിച്ചുകുലുക്കിയ എബോളയേക്കാള്‍ ഭീകരമാകാം ഈ രോഗമെന്നാണ് ഡോക്ടര്‍മാര്‍ നല്കുന്ന മുന്നറിയിപ്പ്. ഒരു ഗര്‍ഭിണിയുള്‍പ്പടെ മൂന്നു പേരാണ് ഡിസംബറില്‍ ഈ രോഗബാധ നിമിത്തം സൗത്ത് സുഡാനില്‍ മരണമടഞ്ഞത്. നിലവില്‍ അറുപതുപേര്‍ രോഗബാധയുണ്ടോ എന്ന നിരീക്ഷണത്തിലാണ്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments