Latest NewsNewsInternational

കാട്ടുമുയലിറച്ചി കഴിച്ചു : നിരവധി പേര്‍ക്ക് പകര്‍ച്ചവ്യാധി ഭീഷണി : മുയലിറച്ചി കഴിച്ചയാള്‍ക്ക് പ്ലേഗ് സ്ഥിരീകരിച്ചു

ബീജിംഗ് : കാട്ടുമുയലിറച്ചി കഴിച്ചു . ഇതോടെ നിരവധി പേര്‍ പകര്‍ച്ചവ്യാധി ഭീഷണി നേരിടുകയാണ് . മുയലിറച്ചി കഴിച്ചയാള്‍ക്ക് പ്ലേഗ് സ്ഥിരീകരിച്ചു. ചെന- മംഗോളിയ അതിര്‍ത്തിയിലുള്ള ഒരു പ്രദേശത്താണ് 55 കാരനായ ഒരാള്‍ മുയലിനെ വേട്ടയാടി കൊന്നുതിന്നത്. ഇയാള്‍ ഭക്ഷിച്ച മുയലിന് ബ്യൂബോണിക് പ്ലേഗ് എന്ന അസുഖമുണ്ടായിരുന്നുവെന്ന് വ്യക്തമായതോടെയാണ് വേട്ടക്കാരനെയും അയാളുമായി നേരിട്ടു ബന്ധപ്പെട്ട മുപ്പതിലധികം പേരെയും കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഇപ്പോള്‍ പുറത്തിറങ്ങാനോ മറ്റുള്ളവരുമായി ഇടപെഴകാനോ അനുവാദമില്ല. ഈ രോഗാണു പകരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ആളുകളെ മോചിപ്പിക്കൂവെന്നും അധികൃതര്‍ വ്യക്തമാക്കി.

മുയലിനെ തിന്ന വേട്ടക്കാരനിലും മറ്റ് രണ്ട് പേരിലും ഇതിനകം ബ്യൂബോണിക് പ്ലേഗ് പരത്തുന്ന രോഗാണുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു കഴിഞ്ഞു. അതേസമയം മറ്റാരിലും ഇതുവരെ ഈ അസുഖത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടുതുടങ്ങിയിട്ടില്ല. ഈ മൂന്നു പേരെ കൂടാതെ 28 പേരാണ് ഇപ്പോള്‍ കരുതല്‍ തടങ്കലിലുള്ളത്. എല്ലാവിധ ചികിത്സാ സംവിധാനങ്ങളുമുള്ള കെട്ടിടത്തിലാണ് ഇവരെയെല്ലാം താമസിപ്പിച്ചിരിക്കുന്നത്.

ഹ്യൂഡേ പ്രവിശ്യയിലെ താമസക്കാരനാണ് വേട്ടക്കാരന്‍. നവംബര്‍ 5 നാണ് ഇയാള്‍ മുയലിനെ ഭക്ഷിച്ചത്. നവംബര്‍ 10 നാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കു ശേഷം ഇതേ ഗ്രാമത്തില്‍ നിന്നുള്ള രണ്ട് പേര്‍ക്ക് ബെയ്ജിങില്‍ വച്ച് രോഗം സ്ഥിരീകരിച്ചു. ഇതോടെയാണ് രോഗികളുമായി ഇടപഴകിയവരെ നിരീക്ഷിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത് അതേസമയം എങ്ങനെയാണ് ഈ വേട്ടക്കാരനില്‍നിന്ന് മറ്റ് രണ്ട് പേരിലേക്ക് രോഗം ബാധിച്ച ബാക്ടീരിയ എത്തിയതെന്നു വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button