Latest NewsSportsTennis

ഒസ്‌ട്രേലിയന്‍ ഓപ്പണ്‍; ഫെഡറര്‍ക്കും ദ്യോകോവിച്ചിനും വിജയത്തുടക്കം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ക്ക് വിജയത്തോടെ തുടക്കം. ബ്രിട്ടന്റെ അല്‍ജാസ് ബെഡനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്. 6-3, 6-4, 6-3 എന്ന സ്‌കോറിനായിരുന്നു ഫെഡററുടെ ജയം. രണ്ടാം റൗണ്ടില്‍ ജര്‍മനിയുടെ ജാന്‍ ലെന്നാര്‍ഡ് സ്ട്രഫിനെയാണ് ഫെഡറര്‍ നേരിടുക.

സെര്‍ബിയന്‍ താരം ദ്യോകോവിച്ചും രണ്ടാം റൗണ്ടില്‍ കടന്നു. ആറുതവണ ആസ്?ട്രേലിയന്‍ ഓപണ്‍ ചാമ്ബ്യനായ നൊവാക്? ദ്യേ?ാകോവിച്ചും നേരിട്ടുള്ള സെറ്റുകള്‍ക്ക്? വിജയിച്ചാണ്? രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്?. അമേരിക്കയു?െട ഡോണള്‍ഡ്? യങ്ങിനെ 6-1, 6-2, 6-4 എന്ന സ്‌കോറിനാണ് ദ്യോകോവിച്ച് മറികടന്നത്. ആറുമാസത്തോളം കൈമുട്ടിനേറ്റ പരിക്കുകാരണം കോര്‍ട്ടില്‍നിന്ന് വിട്ടുനിന്നിരുന്ന താരത്തിന്റെ ഗ്രാന്‍ഡ്സ്ലാമിലേക്കുള്ള തിരിച്ചുവരവ് ജയത്തോടെയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button