
സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റഷ്യന്‍ സുന്ദരി മരിയ ഷറപ്പോവ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. മെല്‍ബണ്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ജര്‍മനിയുടെ ടാത്ജാന മരിയയെയാണ് ഷറപ്പോവ തകര്‍ത്തത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഷറപ്പോവയുടെ ജയം.
2016ല്‍ ഉത്തേജക മരുന്ന ഉപയോഗിച്ചതിന് 15 മാസത്തെ വിലക്ക് നേരിട്ടതിന് ശേഷം ആദ്യമായാണ് ഷറപ്പോവ മെല്‍ബണില്‍ കളിക്കാനിറങ്ങുന്നത്. രണ്ടാം റൗണ്ടില്‍ ലാത്വിയന്‍ താരം അനസ്താനിയ സെവസ്‌തോയാണ് ഷറപ്പോവയുടെ എതിരാളി. കഴിഞ്ഞെ സെപ്റ്റംബറില്‍ യു എസ് ഓപ്പണ്‍ ക്വാട്ടറില്‍ ഷറപ്പോവയെ ലാത്വിയന്‍ താരം തോല്‍പ്പിച്ചിരുന്നു.
Post Your Comments