Latest NewsNewsInternational

വീടിന് തീ പിടിച്ചപ്പോള്‍ ചിരിച്ച് നിന്ന് സെല്‍ഫിയെടുത്ത ദമ്പതികള്‍; പിന്നിലെ കാരണം കേട്ട് ചിരിച്ച് മരിച്ച് ആളുകള്‍

വീടിന് തീ പിടിച്ചപ്പോള്‍ അതിന്റെ മുന്നില്‍ നിന്ന് സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ദമ്പതികളുണ്ടായിരുന്നു. എന്നാല്‍ അന്ന് അത്തരത്തില്‍ ചിത്രങ്ങളെടുത്തതിനു പിന്നിലെ കാരണം വെളിപ്പെടുത്തി ദമ്പതികള്‍ വീണ്ടും രംഗത്തെത്തി.

ഉടന്‍ തന്നെ അയല്‍ക്കാരുടെ സഹായത്തോട് കൂടി ഇവര്‍ തീ അണച്ചു. തുടര്‍ന്നാണ് കരി പിടിച്ച ചുമരുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും ഇടയില്‍ നിന്ന് ദമ്പതിമാര്‍ ചിരിക്കുന്ന സെല്‍ഫികള്‍ എടുക്കാന്‍ തുടങ്ങിയത്. ഇവരുടെ മുഖവും കരി പുരണ്ടിരിക്കുകയായിരുന്നു. ‘ഈ തണുപ്പ് കാലത്ത് വരുന്ന ഇത്തരത്തിലുള്ള അപകടങ്ങളെ കരുതിയിരിക്കുക, ജീവിതത്തിലെ ഏത് പ്രതിസന്ധിയേയും ചിരിച്ച് കൊണ്ട് നേരിടുക ‘എന്ന തലക്കെട്ടോടെയാണ് ഇവര്‍ സമൂഹമാധ്യമമായ വീ ചാറ്റില്‍ ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

ദമ്പതികളുടെ ഈ ചിത്രങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലെത്തിയത്. എന്നാല്‍ ഈ കാര്യം അത്ര വലിയ പ്രശ്നമായി ആരും എടുക്കേണ്ട ആവശ്യമില്ലെന്നും സമൂഹത്തിന് വ്യത്യസ്ഥമായ രീതിയില്‍ ഒരു നല്ല സന്ദേശം നല്‍കുക എന്നത് മാത്രമേ തങ്ങള്‍ ഉദ്ദേശിച്ചുള്ളുവെന്നും ദമ്പതിമാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button