Latest NewsNewsGulf

സൗദിയില്‍ നഴ്‌സ് ഒഴിവ്

റിയാദ്•ഒ.ഡി.ഇ.പി.സി മുഖേന സൗദി ആരോഗ്യമന്ത്രാലയത്തിലെ വിവിധ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പ് കൂടാതെ രണ്ടു വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബി.എസ്.സി/എം.എസ്.സി നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) തിരഞ്ഞെടുക്കുന്നു. ഇന്റര്‍വ്യു ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ന്യൂഡല്‍ഹി, ഹൈദ്രാരാബാദ്, ബാംഗ്ലൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നടക്കും. ഐ.സി.യു, സി.സി.യു, നെഫ്രോളജി, എമര്‍ജന്‍സി/ഡയാലിസിസ്, മെഡിക്കല്‍ സര്‍ജിക്കല്‍, എന്‍.ഐ.സി.യു/പി.ഐ.സി.യു, ലേബര്‍ റൂം, ഗൈനക്കോളജി, ഓപ്പറേഷന്‍ തീയറ്റര്‍ വിഭാഗങ്ങളിലേക്കാണ് തിരഞ്ഞെടുക്കുന്നത്. 40 വയസ് കവിയരുത്.

ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ (ഒ.ഡി.ഇ.പി.സിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍) www.odepc.kerala.gov.in ല്‍ കൊടുത്തിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് ജനുവരി 25 നു മുമ്പ് ലഭിക്കുന്ന വിധത്തില്‍ soudimoh.odepc@gmail.com ല്‍ അയയ്ക്കണം. ഫോണ്‍ : 0471-2329441/42/43/45.

shortlink

Related Articles

Post Your Comments

Related Articles


Back to top button