രാജസ്ഥാൻ: രാജ്യത്തെ എല്ലാ പദ്ധതികൾക്കും ശിലാസ്ഥാപനം നടത്തി അവയുടെ മേൽ അവകാശവാദമുന്നയിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിൽ ബാർമര്‍ ഓയിൽ റിഫൈനറി പ്രോജക്ടിന്റെ ഉദ്ഘാടന ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികള്‍ക്കായി ശിലാസ്ഥാപനം മാത്രം നടത്തുന്ന കോൺഗ്രസുകാർ പാവങ്ങൾക്കു വേണ്ടി ഒന്നും ചെയ്യുന്നില്ല. കുറച്ചുകാലത്തേക്ക് ജനപിന്തുണയ്ക്കായി റെയിൽവെ ലൈനുകളും മറ്റും പ്രഖ്യാപിക്കും. എന്നാൽ ഒന്നുപോലും വെളിച്ചം കാണില്ല. ഇത്തരം ചെയ്തികളിലൂടെ കോൺഗ്രസ് ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Read Also: മുംബൈ ഭീകരാക്രമണത്തെ അതിജീവിച്ച മോഷെ ഒടുവിൽ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്തി
ദാരിദ്ര്യമില്ലാതാക്കാൻ ‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യം കൊണ്ടുവന്നത് കോൺഗ്രസാണ്. എന്നാല്‍ വിവിധ പദ്ധതികളിലൂടെ ബിജെപി സർക്കാരാണ് അത് നടപ്പിലാക്കുന്നത്. പാവപ്പെട്ട സ്ത്രീകൾക്ക് സൗജന്യ ഗ്യാസ് കണക്‌ഷൻ അനുവദിച്ചും വൈദ്യുതിയില്ലാത്ത നാലു കോടി വീടുകളിൽ വൈദ്യുതിയെത്തിച്ചും ബിജെപി ദാരിദ്ര്യത്തെ ഇല്ലാതാക്കി.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments