മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന് വൃദ്ധിമാന്‍ സാഹ കളത്തിലിറങ്ങില്ല. രഞ്ജി ട്രോഫിയില്‍ തമിഴ്നാടിന് വേണ്ടി കാഴ്ചവെച്ച മികച്ച പ്രകടനമാണ് കാര്‍ത്തികിനെ വീണ്ടും ഇന്ത്യന്‍ ടീമിലെത്താന്‍ സഹായിച്ചത്. രഞ്ജി ട്രോഫിയിലും മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച സഞ്ജു വി സാംസണെയും സെലക്ഷന് കമ്മിറ്റി പരിഗണിച്ചിരുന്നു.
എന്നാല്‍ പരിചയസമ്പന്നനായ ദിനേശ് കാര്‍ത്തികിന് അവസരം നല്‍കാനായിരുന്നു കമ്മിറ്റിയുടെ തീരുമാനം. ഏട്ട് വര്‍ഷത്തിന ശേഷമാണ് ദിനേശ് കാര്‍ത്തിക് ടെസ്റ്റ് ടീമിലേക്ക് എത്തുന്നത്. രഞ്ജി ട്രോഫിയില്‍ തമിഴ്നാടിന് വേണ്ടി മികച്ച പ്രകടനമാണ് കാര്‍ത്തിക് പുറത്തെടുത്തത്. ഏകദിന ടീമില്‍ അംഗമായ കാര്‍ത്തിക് അടുത്ത കാലത്ത് ലഭിച്ച അവസരങ്ങള്‍ എല്ലാം പരമാവധി ഉപയോഗിച്ചിരുന്നു.
Post Your Comments