കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ സ്ട്രൈക്കറാണ് കാനഡക്കാരനായ ഇയാന്‍ ഹ്യൂം. ഹ്യൂം പിന്നീട് മലയാളികളുടെ സ്വന്തം ഹ്യൂമേട്ടനായി. ഇപ്പോള്‍ ആരാധകരുടെ ഹ്യൂം പാപ്പനാണ് താരം. കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ താരത്തിന്റെ മിന്നും പ്രകടനത്തില്‍ ആവേശത്തിലാണ് ആരാധകര്‍. ബ്ലാസ്റ്റേഴ്സ് കുപ്പായത്തില്‍ ഹ്യൂം കളത്തിലിറങ്ങിയാല്‍ മറ്റൊരു താരത്തിനും ആരാധകരില്‍ നിന്നും ഇത്രയധികം പിന്തുണയും ആവേശവും ലഭിക്കില്ല.
ഇപ്പോള്‍ ഒരു ചാനല്‍ അഭിമുഖത്തിനിടെ ഹ്യൂം പറഞ്ഞ ഡയലോഗാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. മലയാളം അറിയാത്തവരെ കൊണ്ട് മലയാളം പറയിപ്പിക്കുക എന്ന സ്ഥിരം സംഭവം തന്നെയായിരുന്നു ഇത്. ചോരകണ്ട് അറപ്പ് മാറിയവനാണീ ഹ്യൂമേട്ടനെന്ന ഡയലോഗാണ് അവതാരിക താരത്തെക്കൊണ്ട് പറയിപ്പിച്ചത്.
ഡല്‍ഹി ഡയനാമോസുമായി ഹാട്രിക്ക് നേടിയ ഹ്യൂം ബംഗളൂരുവുമായുള്ള മത്സരത്തിലും വിജയ ഗോള്‍ നേടി. മാത്രമല്ല, ഐഎസ്എല്‍ ഒന്‍പതാം വീക്കിലെ ഗോള്‍ ഓഫ് ദി വീക്ക് അവാര്‍ഡ് ഹ്യൂമിന്റെ പേരിലാണ്.
Post Your Comments