ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി രഘുനാഥ് ഷാ അന്തരിച്ചു. ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 78 വയസായിരുന്നു. യുപി എ സര്‍ക്കാരില്‍ വ്യവസായ സഹമന്ത്രിയായിരുന്നു ഇദ്ദേഹം.
തിങ്കളാഴ്ച പുലര്‍ച്ചെ 3.10ഓടെയാണ് മരണം സംഭവിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമായി ചൂണ്ടിക്കാണിക്കുന്നത്. ആന്തരീക അവയവങ്ങളുടെ പ്രവര്‍ത്തനം തകര്‍ന്ന നിലയിലായിരുന്നു. ജനുവരി 13ന് രഘുനാഥിനെ ഐ സി യുവില്‍ പ്രവേശിപ്പിച്ചിരുന്നു.
Post Your Comments