ബംഗളൂരു: കഴിഞ്ഞ ഡിസംബര്‍ 31ന് രാത്രിയില്‍ ബംഗളൂരുവില്‍ നിന്നുള്ള ഒരു സിസിടിവി ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ബൈക്കില്‍ എത്തിയ ദമ്പതികളെ റോഡിന് വശത്ത് കൂടിനിന്ന ഒരു സംഘം ആള്ക്കാര് മര്‍ദ്ദിക്കുന്നതാണ് വീഡിയോയിലുള്ളത്. ദമ്പതികളെ തടഞ്ഞ് നിര്‍ത്തിയായിരുന്നു സംഘം മര്‍ദ്ദിച്ചത്.
യാതൊരു കാരണവുമില്ലാതെയാണ് ദമ്പതികള്‍ ആക്രമിക്കപ്പെട്ടതെന്ന് സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. തടഞ്ഞു നിര്‍ത്തി ബൈക്കില്‍ നിന്ന് ഇറക്കി യുവാവിനെ സംഘം മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പുതു വര്‍ഷം ആയതിനാല്‍ വലിയ തോതിലുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ബംഗളൂരുവില്‍ ഒരുക്കിയിരുന്നു. ഇതിനിടെയാണ് ദമ്പതികള്‍ ആക്രമിക്കപ്പെട്ടത്. പുതുവര്‍ഷത്തോട് അനുബന്ധിച്ച് വനിത പോലീസ് ഉള്‍പ്പെടെ 15,000 പോലീസ് ഉദ്യോഗസ്ഥരെയാണ് രാത്രിയില്‍ സുരക്ഷക്ക് ഏര്‍പ്പെടുത്തിയിരുന്നത്. കൂടാതെ 500 അധികം സിസി ടിവി ക്യാമറകളും സ്ഥാപിച്ചിരുന്നു.
പബ്ബിലും ബാറിലും ഹോട്ടലുകളിലും തെരുവിലും പ്രശ്നം ഉണ്ടാക്കുന്നവരെ ഉടന്‍ തന്നെ പിടികൂടുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
#WATCH One person arrested today in connection with a CCTV footage of 31st December 2017 in which a couple was thrashed by a group of people #Bengaluru pic.twitter.com/mNZCdWySLU
— ANI (@ANI) January 16, 2018
Post Your Comments