തിരുവനന്തപുരം : രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത മുന്‍ കെഎസ്യു നേതാവ് ആന്ഡേഴ്സണ് എഡ്വേര്‍ഡിന്റെ വീടിനുനേരെ കല്ലേറ്. ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ താങ്കളെ വന്നുകണ്ട ശ്രീജിത്തിന് എന്ത് സഹായമാണ് നല്‍കിയതെന്ന് ആന്ഡേഴ്സണ് ചോദിക്കുകയായിരുന്നു.
സഹോദരന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിനെ പിന്തുണക്കാന്‍ ചെന്നിത്തല എത്തിയപ്പോഴാണ് ആന്ഡേഴ്സണ് വിമര്‍ശനമുന്നയിച്ചത്. എന്നാല്‍ ചെന്നിത്തല ഇതിനു മറുപടിയായി ആന്‍ഡേഴ്സണോട് തട്ടിക്കയറുകയും ഡിവൈഎഫ്ഐ കാരനെന്നും കൂലിത്തല്ലുകാരനെന്നും ആക്ഷേപിച്ചു.
Post Your Comments