അഹമ്മദാബാദ്•അഹമ്മദാബാദില്‍ നിന്നും കാണാതായ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയെ അബോധാവസ്ഥയില്‍ കണ്ടെത്തി. അഹമ്മദാബാദിലെ ഷഹിബൌഗില്‍ നിന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് കണ്ടെത്തിയത്.
62 കാരനായ തൊഗാഡിയെ ഇവിടുത്തെ ചന്ദ്രമണി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അഹമ്മദാബാദ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് കാരണമെന്നും അവര്‍ പറഞ്ഞു.
തൊഗാഡിയയെ അബോധാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് ചന്ദ്രമണി ഹോസ്പിറ്റല്‍ ഡയറക്ടര്‍ രൂപ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് കാരണം. ബോധം പതുക്കെ തിരികെ വരുന്നുണ്ട്. പക്ഷേ, ഒരു പ്രസ്തവാന നല്‍കാന്‍ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
You may also like :പ്രവീണ്‍ തൊഗാഡിയയെ കാണ്മാനില്ല; തടങ്കലിലാക്കിയെന്ന് വി.എച്ച്.പി: പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ തെരുവില്‍
രാവിലെ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് തൊഗാഡിയയെ കാണാതായത്. 2015 ല്‍ രജിസ്റ്റര്‍ ചെയ്ത വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് തൊഗാഡിയയെ പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. രാവിലെ 10 മണിയോടെ അറസ്റ്റ് വാറന്റുമായി തൊഗാഡിയയുടെ വീട്ടിലെത്തിയ പോലീസ് സംഘത്തിന് അദ്ദേഹത്തെ കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസ് സംഘം മടങ്ങിയിരുന്നു.
തൊഗാഡിയ രാവിലെ വി.എച്ച്.പി ഓഫീസില്‍ ഉണ്ടായിരുന്നതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. 11 മണിയോടെ അദ്ദേഹം ഒരു ഓട്ടോറിക്ഷയില്‍ ഓഫീസ് വിട്ടിരുന്നു. പിന്നീടാണ് അദ്ദേഹത്തെ കാണാതാകുന്നത്.
Post Your Comments