KeralaLatest NewsNews

മെട്രോ യാത്രയുടെ കൗതുകം നുകര്‍ന്ന്‌ വയനാട്ടില്‍ നിന്നുള്ള ഗോത്ര വിദ്യാര്‍ഥികള്‍

കൊച്ചി•വയനാട്‌ ജില്ലയില്‍ നിന്നുമെത്തിയ 32 ഗോത്ര വിദ്യാര്‍ഥികള്‍ക്ക്‌ ആദ്യ മെട്രോ യാത്ര വ്യത്യസ്‌തവും കൗതുകം നിറഞ്ഞതുമായ അനുഭവമായി. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത വിദ്യാര്‍ഥികളാണ്‌ യാത്രയില്‍ പങ്കെടുത്തത്‌. സ്‌കൂളുകളില്‍ നിന്നും ഗോത്ര വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക്‌ തടയാന്‍ ലക്ഷ്യമിട്ട്‌ വയനാട്‌ ജില്ലാ കളക്ടര്‍ എസ്‌. സുഹാസിന്റെ നേതൃത്വത്തിലാണ്‌ ഗോത്രായനം പദ്ധതിക്ക്‌ തുടക്കമിട്ടത്‌. സ്‌കൂളിലെ ഹാജര്‍നിലയുടെയും പഠനമികവിന്റെയും അടിസ്ഥാനത്തിലാണ്‌ യാത്രക്കുള്ള വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തത്‌. കാട്ടുനായ്‌ക്ക, പണിയ, അടിയ, കുറുമ, ഊരാളി, കുറിച്യ, കരിമ്പാലന്‍, മുതുവാന്‍, മുഡഗര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട 26 പെണ്‍കുട്ടികള്‍ക്കും 6 ആണ്‍കുട്ടികള്‍ക്കും പുറമേ 8 അധ്യാപകരുമാണ്‌ സംഘത്തിലുണ്ടായിരുന്നത്‌. ജില്ലാ കളകടറും വിദ്യാര്‍ഥികളോടൊപ്പം യാത്രയില്‍ പങ്കെടുത്തു.

രാവിലെ 9 മണിക്ക്‌ ആലുവയില്‍ നിന്നും ആരംഭിച്ച മെട്രോ യാത്ര മഹാരാജാസ്‌ ഗ്രൗണ്ടില്‍ സമാപിച്ചു. മെട്രോ യാത്രക്ക്‌ ശേഷം മട്ടാഞ്ചേരി, മറൈന്‍ ഡ്രൈവ്‌, ഹില്‍ പാലസ്‌, ചെറായി ബീച്ച്‌ എന്നിവിടങ്ങളും വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button