ദുബായ് : മൊറോക്കന്‍ യുവതിയെ സിഐഡി ഉദ്യോഗസ്ഥനെന്ന വ്യാജേന ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. യുവതിയുടെ പരാതിയില്‍ പിന്നീട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2014 മാര്‍ച്ച് 31ന് ആണ് കേസിനാസ്പദമായ സംഭവം. ജോര്‍ദാനിയന്‍ വംശജനായ യുവാവ് മൊറോക്കന്‍ യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന ടാക്‌സി തടഞ്ഞു നിര്‍ത്തിയാണ് താന്‍ സിഐഡി ഉദ്യോഗസ്ഥാനാണെന്നു പറയുകയും യുവതിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തുകയും ചെയ്തത്.
സംഭവത്തെ കുറിച്ച് ആക്രമണത്തിനിരയായ യുവതി പറയുന്നതിങ്ങനെ, 2014 മാര്‍ച്ച് 31നു പുലര്‍ച്ചെ നാലുമണിയോടെ താനൊരു സിഐഡി ഉദ്യോഗസ്ഥന്‍ ആണെന്നു പറഞ്ഞു യുവാവ് കാര്‍ തടഞ്ഞു. പുറത്തിറങ്ങിയ യുവതിയോട് ഐഡി കാര്‍ഡ് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നു യുവതിയോട് ശ്വാസം പുറത്തേക്കു വിടാന്‍ ആവശ്യപ്പെട്ടു. യുവതി മദ്യപിച്ചിട്ടുണ്ടെന്നും ഇത് നിയമലംഘനമാണെന്നും പറഞ്ഞ് യുവതിയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് മറ്റൊരു കാറില്‍ വിജനമായ പ്രദേശത്തെത്തിച്ചു മാനഭംഗപ്പെടുത്തി.
യുവതിക്കൊപ്പം സഞ്ചരിച്ച സുഹൃത്തിനോട് തിരികെ പൊയ്‌ക്കോളാനും.എന്നാൽ യുവതി മദ്യപിച്ചിട്ടുള്ളതുകൊണ്ട് കൊണ്ടുപോവുകയെന്നും യുവാവ് പറഞ്ഞതായി സുഹൃത്ത് മൊഴി നൽകി.
Post Your Comments