Latest NewsNewsIndia

ചീഫ് ജസ്റ്റീസും മറ്റു ജഡ്ജിമാരും കൂടിക്കാഴ്ച നടത്തി: തർക്കങ്ങൾ പരിഹരിച്ചതായി എ ജി

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചെന്ന്​ അറ്റോര്‍ണി ജനറല്‍ കെ. കെ വേണുഗോപാല്‍. ചീഫ്​ ജസ്​റ്റിസും ജഡ്​ജുമാരും കൂടിക്കാഴ്​ച നടത്തിയെന്നും ചര്‍ച്ചകള്‍ നടത്തിയതായും വേണുഗോപാല്‍ അറിയിച്ചു. രാവിലെ പതിവുള്ള ചായ സല്‍ക്കാരത്തിനി​െട ജഡ്​ജിമാര്‍ ചീഫ്​ ജസ്​റ്റിസുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോർട്ട്. ചായസല്‍ക്കാരത്തിനിടെ സുപ്രീം കോടതി അഭിഭാഷകന്‍ ആര്‍.പി ലൂത്ര വിവാദവിഷയം ചീഫ്​ ജസ്​റ്റിസു മുൻപാകെ അവതരിപ്പിച്ചു.

സുപ്രീം കോടതിയെ തകര്‍ക്കാന്‍ ചില ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്​. ഇതിനെതിരെ ചീഫ്​ ജസ്​റ്റിസ്​ നടപടികള്‍ സ്വീകരിക്കണമെന്നും ലൂത്ര ആവശ്യപ്പെട്ടു. ഇൗ ആവശ്യം കേട്ട ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര പുഞ്ചിരിച്ചെങ്കിലും മറുപടി ഒന്നും പറഞ്ഞില്ല. അതേസമയം, നാലു വിമത ജഡ്​ജുമാരും സാധാരണപോലെ കോടതി നടപടി ക്രമങ്ങളിലേര്‍പ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button