KeralaLatest NewsNews

മുഖ്യമന്ത്രിയെ കണ്ടു: ശ്രീജിത്തിന്റെ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം•നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് വര്‍ഷത്തിലേറെയായി സമരം ചെയ്യുന്ന സഹോദരന്‍ ശ്രീജിത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രി ശ്രീജിത്തിന് പിന്തുണയറിയിച്ചു. എന്നാല്‍ നടപടി ഉറപ്പുനല്‍കിയില്ല. ഈ സാഹചര്യത്തില്‍ നിരാഹാര സമരം തുടരാനാണ് തീരുമാനമെന്നും ശ്രീജിത്ത് കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

കൂടിക്കാഴ്ചയില്‍ തന്റെ സഹോദരന്റെ കൊലപാതകം നേരിട്ട് കണ്ടുവെന്ന് മുഖ്യമന്ത്രിയോട് ശ്രീജിത്ത് പറഞ്ഞു. സര്‍ക്കാരിന് ആവുന്നതെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രിയു അറിയിച്ചു. എന്നാല്‍ സിബിഐ അന്വേഷണം വേണമെന്ന് നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും ഇതിന് ഉത്തരവ് വരുംവരെ സമരം തുടരുമെന്നും ശ്രീജിത്തും കൂടെയുള്ളവരും അറിയിച്ചു.

766 ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചക്ക് വിളിിക്കുകയായിരുന്നു. മുഖ്യമന്ത്രി നേരിട്ടാണ് ശ്രീജിത്തിനെ വിളിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീജിത്ത് മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് എത്തിയത്. നേരത്തെ ശ്രീജിത്തിന്റെ സമരപന്തല്‍ സന്ദര്‍ശിച്ച പി.വി അന്‍വര്‍ എംഎല്‍എ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ശേഷമാണ് ചര്‍ച്ചക്കുള്ള അവസരം ഒരുങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button