Latest NewsNewsGulf

യു.എ.ഇ വിമാനത്തെ ഖത്തര്‍ യുദ്ധവിമാനങ്ങള്‍ തടഞ്ഞു

അബുദാബി•ഒരു യു.എ.ഇ യാത്രാവിമാനത്തെ ഖത്തര്‍ പോര്‍വിമാനങ്ങള്‍ തടഞ്ഞതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്യുന്നു. ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലേക്കുള്ള പതിവ് യാത്രയ്ക്കിടെയാണ് സംഭവം.

ഇത് സംബന്ധിച്ച് ഒരു ദേശീയവിമാനക്കമ്പനിയുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് യു.എ.ഇ. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി.സി.എ.എ) സ്ഥിരീകരിച്ചു. ഖത്തറിന്റെ നടപടി രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും ജി.സി.എ.എ. പ്രതികരിച്ചു.

Read  Also: ഈ തട്ടിപ്പില്‍ വീഴരുത്: മുന്നറിയിപ്പുമായി എമിറേറ്റ്സ്

സംഭവത്തെ അപലപിച്ച യു.എ.ഇ, വ്യോമയാന സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നിയമപരമായ നടപടികളും സ്വീകരിക്കുമെന്നും പറഞ്ഞു.

സംഭവത്തെക്കുറിച്ച് പ്രമുഖ യു.എ.ഇ ദേശീയ വിമാനക്കമ്പനികളായ ഇത്തിഹാദും എമിറേറ്റ്സും പ്രതികരിച്ചിട്ടില്ല.

അതേസമയം, വിമാനത്തെ തടഞ്ഞെന്ന വാര്‍ത്ത ഖത്തര്‍ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. “പൂര്‍ണമായും അസത്യം” എന്നാണ് ഖത്തരി സര്‍ക്കാര്‍ വക്താവ് സൈഫ് അല്‍-താനി ഇതിനെക്കുറിച്ച്‌ ട്വിറ്ററില്‍ പ്രതികരിച്ചത്. വിശദമായ പ്രസ്താവന ഉടനെ വരുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button