
വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് യുഎഇയുടെ രണ്ടാമത് ഒരു വിമാനം കൂടി ഖത്തര്‍ തടഞ്ഞു. യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബഹറിനിലേക്കുള്ള യാത്രക്കിടെയാണ് വ്യോമാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ഖത്തര്‍ പോര് വിമാനങ്ങള്‍ തടഞ്ഞത്.
വ്യോമഗതാഗതവും സുരക്ഷയും സംബന്ധിച്ച രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന് യുഎഇ ആരോപിച്ചു. മാത്രമല്ല വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും ശരിയായ പാതയില്‍ തന്നെയായിരുന്നുവെന്നും യു എ ഇ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. അതേസമയം യുഎഇ വിമാനം തടഞ്ഞുവെന്ന വാര്‍ത്ത ഖത്തര്‍ നിഷേധിച്ചു.
Post Your Comments