Latest NewsNewsIndia

പാസ്‌പോര്‍ട്ട് അടങ്ങിയ ബാഗുമായി മറ്റൊരു യാത്രക്കാരൻ പോയതിനെ തുടർന്ന് പ്രവാസി എയർപോർട്ടിൽ കുടുങ്ങിയത് മൂന്ന് ദിവസം

ന്യുഡല്‍ഹി: പാസ്‌പോര്‍ട്ട് അടങ്ങിയ ബാഗ് മറ്റൊരു യാത്രക്കാരന്‍ മാറി എടുത്തു കൊണ്ട് പോയതിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാ ഗാന്ധി എയർപോർട്ടിൽ പ്രവാസി കുടുങ്ങിയത് മൂന്ന് ദിവസം. സത്യേന്ദ്ര സിങ് എന്ന യാത്രക്കാരനാണ് കാനഡയിലേക്കുള്ള മറ്റൊരു യാത്രക്കാരന്‍ ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് അടങ്ങിയ ബാഗ് അബദ്ധത്തില്‍ എടുത്തു കൊണ്ട് പോയതുകൊണ്ട് എയർപോർട്ടിൽ കുടുങ്ങിയത്.

Read Also: പാസ്‌പോര്‍ട്ടുകളുടെ രൂപവും ഭാവവും മാറുന്നു; ഇനി നിറം മാറ്റവും

ശനിയാഴ്ച ഉച്ചതിരിഞ്ഞ് എയര്‍പോര്‍ട്ടില്‍ എത്തിയ സത്യേന്ദ്ര സുരക്ഷാ പരിശോധനയ്ക്കായി ബാഗ് സ്‌കാനറില്‍ വെക്കുകയും തിരികെ വന്നപ്പോഴേക്കും ബാഗ് നഷ്ടപ്പെടുകയുമായിരുന്നു. സെക്യുരിറ്റി ജീവനക്കാർ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് ബാഗ് കാനഡയിലേക്കുള്ള യാത്രക്കാരന്‍ മാറി എടുത്തതായി കണ്ടെത്തിയത്. എന്നാൽ എയര്‍ കാനഡ വിമാനം അപ്പോഴേക്കും പുറപ്പെട്ടിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ പുറത്തേക്ക് പോകാൻ കഴിയാതെ യര്‍പോര്‍ട്ട് ടെര്‍മിനലിന്റെ തറയിലാണ് ഇയാള്‍ കിടന്നുറങ്ങിയത്. മൂന്ന് ദിവസം നീണ്ട കാത്തിരിപ്പിനൊടുവില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് ഡല്‍ഹിയില്‍ എത്തിയ എയര്‍ കാനഡ ഫ്‌ളൈറ്റില്‍ സത്യേന്ദ്രയുടെ ബാഗ് തിരിച്ചെത്തിയത്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button